April 24, 2026

സാഹോദര്യവും സഹവർത്തിത്വവും ശക്തിപ്പെടുത്താനുള്ള സന്ദേശമാണ് ഈദ്:ഇല്യാസ് മൗലവി

0
GridArt_20220503_1457054892.jpg
By ന്യൂസ് വയനാട് ബ്യൂറോ
സുൽത്താൻ ബത്തേരി : സാഹോദര്യവും സഹവർത്തിത്വവും ശക്തിപ്പെടുത്താനുള്ള സന്ദേശമാണ് ഈദ് നൽകുന്നതെന്ന് കേരള ഇത്തിഹാദുൽ ഉലമാ വൈസ് പ്രസിണ്ടന്റ് ഇല്യാസ് മൗലവി പറഞ്ഞു. സുൽത്താൻ ബത്തേരി സംയുക്ത ഈദ് ഗാഹിൽ പെരുന്നാൾ പ്രഭാഷണം നിർവ്വഹിക്കുകയായിരുന്നു അദ്ധേഹം.
ഒരു മാസക്കാലത്തെ വ്രതാനുഷ്ഠാനത്തിലൂടെ ദൈവഭക്തിയിലധിഷ്ഠിതമായ സഹജീവി സ്നേഹവും ദീനാനുകമ്പയുമാണ് വിശ്വാസികൾ നേടിയെടുത്തത്. പെരുന്നാൾ ദിവസം ഈദ് ഗാഹുകളിൽ ഒരുമിച്ച് ചേർന്ന് ആ പ്രതിജ്‌ഞയാണ് നാം പുതുക്കുന്നത്. അനീതിയുടേയും വംശീയതയുടേയും ശക്തികൾക്കെതിരെ മാനവികതയുടെ ഐക്യപ്പെടലാണ് ദൈവ കീർത്തനങ്ങളിലൂടെ പ്രഖ്യാപിക്കുന്നത്. സത്യസന്ദേശത്തിന്റെ വാഹകരാവാനാണ് നമുക്ക് സാധിക്കേണ്ടതെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി.
വിവിധ മുസ്‌ലിം സംഘടനകളും മഹല്ലുകളും സംയുക്തമായാണ് ഡബ്ല്യൂ.എം.ഒ. സ്കൂളിൽ ഈദ് ഗാഹ് സജ്ജീകരിച്ചത്. സ്ത്രീകളും കുട്ടികളുമുൾപ്പെടെ ആയിരത്തിലധികം വിശ്വാസികൾ 
ഈദ് നമസ്കാരത്തിനായി ഒരുമിച്ചു ചേർന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *