June 11, 2026

നഗരത്തെ വലം വെച്ച് വിളംബര ജാഥ

0
IMG_20220507_055618.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :  സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് എസ്.കെ.എം.ജെ. സ്‌കൂളില്‍ മേയ് 7 മുതല്‍ 13 വരെ നടക്കുന്ന എന്റെ കേരളം എക്സിബിഷനോടനുബന്ധിച്ച് കല്‍പ്പറ്റ നഗരത്തില്‍ വിളംബര ജാഥ നടത്തി. സ്‌കൂള്‍ പരിസരത്ത് നിന്നും തുടങ്ങിയ വിളംബരജാഥ നഗരത്തെ വലംവെച്ച് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. കുടുംബശ്രീ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ്, സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ വിളംബര ഘോഷയാത്രയില്‍ അണിനിരന്നു. കുടുംബശ്രീയുടെ ശിങ്കാരിമേളവും വിളംബരജാഥയ്ക്ക് അകമ്പടിയായി. ജില്ലാ കളക്ടര്‍ എ.ഗീത എസ്.കെ.എം.ജെ സ്‌കൂള്‍ പരിസരത്ത് വിളംബര ജാഥ ഫ്ളാഗ് ഓഫ് ചെയ്തു. പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ബേബി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.മുഹമ്മദ്, തദ്ദേശ സ്വയം ഭരണവകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.ജയരാജ്, എ.ഡി.സി ജനറല്‍ കെ.ഇ.വിനോദ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *