June 11, 2026

ബി.എല്‍.ഒ. നിയമനത്തിന് അപേക്ഷിക്കാം

0
IMG_20220319_050104.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബൂത്ത് ലെവല്‍ ഓഫീസര്‍ (ബി.എല്‍.ഒ) നിയമനത്തിന് നോണ്‍ ഗസറ്റഡ് വിഭാഗം ജീവനക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. മെയ് 20 നകം www.ceo.kerala.gov.in എന്ന വെബ്സൈറ്റിലൂടെ അവരവരുടെ തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ ഉപയോഗിച്ച് ഓണ്‍ലൈനായി അപേക്ഷിക്കണം. ബി.എല്‍.ഒ.മാരായി പകരം നിയമിക്കുന്നതിന് ആളെ ലഭിക്കാത്ത സാഹചര്യത്തില്‍ ഉദ്യോഗസ്ഥരുടെ ഡാറ്റാബാങ്ക് തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നത്. താന്‍ വോട്ടറായുള്ള പോളിംഗ് സ്റ്റേഷനില്‍ തന്നെയായിരിക്കണം ബി.എല്‍.ഒ. ആയി പ്രവര്‍ത്തിക്കേണ്ടത്. ഫോണില്‍ ആന്‍ഡ്രായിഡ് ആപ്ലിക്കേഷനുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്നവരായിരിക്കണം. ഫോണ്‍ ചാര്‍ജ് അടക്കം വര്‍ഷത്തില്‍ 7200 രൂപ ഹോണറേറിയം ലഭിക്കും. വോട്ടര്‍മാരുടെ ഫോം വെരിഫിക്കേഷന് ഒരു ഫോമിന് 4 രൂപയും യോഗങ്ങളില്‍ പങ്കെടുക്കുന്നതിന് 100 രൂപ വീതവും ലഭിക്കും. നിലവില്‍ ബി.എല്‍.ഒ.മാരായി ജോലി ചെയ്യുന്നവരും അവശ്യസേവന വകുപ്പുകളില്‍ ജോലി ചെയ്യുന്നവരും വിരമിച്ച ജീവനക്കാരും അപേക്ഷിക്കേണ്ടതില്ല.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *