April 25, 2026

വിദ്യാർത്ഥിനിയെ മാനഭംഗപ്പെടുത്തിയെന്ന പരാതിയില്‍ സിദ്ധനെതിരെ കേസ്

0
IMG_20220508_094347.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പറ്റ: കോളേജ് വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തിയെന്ന പരാതിയില്‍ ആത്മീയ ചികിത്സകനെതിരെ പോലീസ് കേസെടുത്തു.  കോട്ടത്തറ അരമ്പറ്റക്കുന്ന് മുഹമ്മദ് ഷാഫിക്കെതിരെയാണ് കമ്പളക്കാട് പോലീസ് കേസെടുത്തത്.
കഴിഞ്ഞ നാലിനാണ് കേസിനാസ്പദമായ സംഭവം. ഉദരസംബന്ധമായ അസുഖമുള്ള വിദ്യാർഥിനി മാതാവിനൊപ്പമാണ് ചികിത്സക്കെത്തിയത്. മാതാവിനെ ചികിത്സാമുറിക്കു പുറത്തിരുത്തിയ ചികിത്സകൻ വിദ്യാർഥിനിയെ പച്ചനിറമുള്ള വസ്ത്രം പുതപ്പിച്ചശേഷം സ്വകാര്യഭാഗത്തു പിടിക്കുകയായിരുന്നു. 20കാരിയായ വിദ്യാർഥിനിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ചികിത്സകൻ ഒളിവിലാണെന്നാണ് വിവരം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *