April 19, 2024

കുട്ടിക്കൊരു വീട് : സംഘാടകസമിതി രൂപീകരിച്ചു

0
Gridart 20220510 1230027062.jpg
പെരിക്കല്ലൂർ: കേരളത്തിലെ ഏറ്റവും വലിയ അധ്യാപക പ്രസ്ഥാനമായ കെ.എസ്.ടി.എ. (കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ) 
31 – മത് സംസ്ഥാന സമ്മേളനത്തിൻ്റെ എടുത്ത തീരുമാനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 168 സബ് ജില്ലകളിലും ഓരോ കുട്ടികൾക്ക് വീട് നിർമ്മിച്ചു നല്കുകയാണ്. വയനാട് ജില്ലയിൽ പനമരം ഏരിയയിൽ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ, പെരിക്കല്ലൂരിലെ കുട്ടിയെയാണ് തിരഞ്ഞെടുത്തത്.
ജി.എച്ച്.എസ്.എസ്. പെരിക്കല്ലൂരിൽ നടന്ന സംഘാടക സമിതി യോഗം സി.ഐ.ടി.യു. ജില്ല കമ്മറ്റിയംഗം എം.എസ്. സുരേഷ്ബാബു ഉത്ഘാടനം ചെയ്തു.കെ.എസ്.ടി.എ. ജില്ലാ പ്രസിഡന്റ് എ.ഇ. സതീഷ് ബാബു വിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.എസ്.ടി.എ. ജില്ലാ സെക്രട്ടറി വിൽസൺ തോമസ് സ്വാഗതവും , കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറി പി.ജെ. ബിനേഷ് പദ്ധതി വിശദീകരണവും നടത്തി. വി.എ. ദേവകി, പി. ബിജു, പി.എ. മുഹമ്മദ്, പി.എസ്.കലേഷ് , കെ.കെ. ചന്ദ്രബാബു, സുധ നടരാജൻ, കെ.എം. വർഗീസ് പ്രിൻസിപ്പാൾ കെ.വി.ഷർമിള എൻ.എംവിനോദ് എന്നിവർ സംസാരിച്ചു. എം.എസ്. സുരേഷ് ബാബു ചെയർമാനായും , വി.എം.ഷിജു മാത്യു കൺവീനർ ആയും ജെ.എസ്. ശ്രീജിത് ട്രഷറർ ആയും 101 അംഗ നിർമ്മാണ കമ്മറ്റി രൂപീകരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *