April 19, 2024

ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസ് എടുക്കണമെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ മീനങ്ങാടി ബ്ലോക്ക്‌ നേതൃത്വം

0
Gridart 20220513 1701330122.jpg
പുൽപ്പള്ളി : ജപ്തി ഭിഷണിമൂലം അഭിഭാഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിന് കാരണക്കാരായ സൗത്തിന്ത്യൻ ബാങ്ക് മാനേജർ , കേണിച്ചിറ സബ് ഇൻസ്പെകർ എന്നിവർക്കെതിരെ ആത്മഹത്യ പ്രേരണ ക്കും , ബോധപൂർവ്വമായ നരഹത്യക്കും കേസെടുക്കണമെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് മിനങ്ങാടി ബ്ലോക്ക് നേത്യത്വ യോഗം ആവശ്യപ്പെട്ടു . ഡെബ്റ്റ് റിക്കവറി ട്രിബ്യൂണലിൻ്റെ പരിഗണനയിൽ ഉള്ള കേസിൽ ജില്ലയിലെ കോടതികളെ തെറ്റിദ്ദരിപ്പിച്ചാണ് ബാങ്ക് ജപ്തി അനുമതി നേടി എടുത്തത് . ജപ്തി നടപടി ആരംഭിക്കുന്നതിന് മുമ്പ് 4 ലക്ഷം രൂപ അടച്ച വ്യക്തിയെ ഉടൻ തന്നെ ജപ്തിക്ക് വിധേയമാക്കിയ ബാങ്ക് മാനേജരുടെ നടപടി ദുരൂഹമാണ് . അതുപോലെ അടച്ചിട്ട വിടിൻ്റെ പുട്ട് പൊളിച്ച് അകത്ത് കടന്ന് ജപ്തി നടത്താൻ വേണ്ട സഹായം ചെയ്യാൻ അധികാരം ഇല്ലാത്ത കേണിച്ചിറ സബ് ഇൻസ്പെക്ടർ . ആളെ കൂട്ടി വന്ന് വിടിൻ്റെ പൂട്ട് പൊളിക്കുകയും, കുടുംബത്തെ കളിയാക്കുകയും,ആത്മഹത്യക്ക് പ്രേരിപ്പിക്കുകയും ചെയത സംഭവം പരിഷ്കൃത സമൂഹത്തെ ഞെട്ടിക്കുന്നതാണ് . കോടതി ഉത്തരവിനെ ദുർവ്യാഖ്യാനം ചെയ്ത് . അധികാര ദുർവിനിയോഗം നടത്തിയ സബ് ഇൻസ്പെകടർക്കെതിരെ കർശന നടപടി സ്വീകരിക്കണം .

സംഭവസമയം സ്ഥലത്തെത്തി പണം അടക്കാൻ കുറഞ്ഞ സാവകാശം ആവശ്യപ്പെട്ട ജനപ്രതിനിധികളെയും പൊതു പ്രവർത്തകരെയും അപമാനിക്കുകയും. ജപ്തി തടഞ്ഞാൽ കേസെടുത്ത് ജയിലിൽ ആക്കുമെന്നും പറഞ്ഞ് ഭിഷണി മുഴക്കിയ പോലിസ് ഓഫിസറെ സസ്പെൻ്റ് ചെയ്യണം .  സാമ്പത്തീക പ്രതിസന്ധി നേരിടുന്ന ജില്ലയിലെ എല്ലാത്തരം ജപ്തി നടപടികളും സർക്കാർ നിർത്തി വയ്ക്കമെന്ന് നേതൃയോഗം ആവശ്യപ്പെട്ടു.
 മേഖലയിലെ എല്ലാ ജപ്തികളും എന്ത് വില കൊടുത്തും തടയുമെന്ന് യോഗം തീരുമാനിച്ചു. അഡ്വ പി.ഡി സജി അദ്ധ്യക്ഷത വഹിച്ചു . പി എം .സുധാകരൻ , എൻ യു .ഉലഹന്നാൻ . കെ ഇ. വിനയൻ . , വർഗീസ് മുരിയൻകാവിൽ , വി എം . പൗലോസ് . കെ കെ .മോഹൻദാസ് . സണ്ണി സെബാസ്റ്റ്യൻ . നാരായണൻ നായർ . വി എം വിശ്വനാഥൻ എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *