April 26, 2024

നിയമനങ്ങൾ സിപിഎമ്മിന്റെ വെള്ളാനയോ

0
Img 20220515 131842.jpg
നിയമനങ്ങൾ സിപിഎമ്മിന്റെ  വെള്ളാനയോ
 പിഎസ് സി  യെ നോക്കുകുത്തിയാക്കി കൊണ്ട് ബിവറേജസ് കോർപ്പറേഷനിൽ അനധികൃത നിയമനം നടത്തുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ പി മധു  ആരോപിച്ചു. മദ്യക്കുപ്പികളിൽ ലേബലുകൾ ഒട്ടിക്കുന്നതിനുവേണ്ടി കരാറടിസ്ഥാനത്തിൽ എടുത്ത 426 പേരെയാണ് സർക്കാർ സ്ഥിരപ്പെടുത്തിയത്. പി എസ് സി മുഖാന്തരം ലോവർ ഗ്രേഡ് തസ്തികയിലേക്ക് നിയമിക്കുന്നതിലേക്കുള്ള തത്തുല്യ ശമ്പളത്തിനാണ് നിയമനം നടത്തിയിട്ടുള്ളത്. അനധികൃത നിയമനം നേടിയ വയനാട് ബിവറേജസ് കോർപ്പറേഷനിലെ ഐഎൻടിയുസി സിഐടിയു തൊഴിലാളി നേതാക്കളുടെ അടുത്ത ബന്ധുക്കളായ 22 പേരെയും സ്ഥിരപ്പെടുത്തി യിട്ടുണ്ട് എന്നുള്ളത് പ്രതിഷേധാർഹമാണ്. ലേബലിംഗ് തൊഴിലാളികളെ താൽക്കാലിക തൊഴിലാളികളായി കുടുംബശ്രീയിൽ നിന്ന് ആകണമെന്നും മുപ്പത് വർഷം തൊഴിൽ ചെയ്തവരെ   മാത്രമേ സ്ഥിരപ്പെടുത്താവൂ എന്ന മാനദണ്ഡവും ലംഘിച്ചാണ് ഈ നിയമനങ്ങൾ നടത്തിയിട്ടുള്ളത് . കഷ്ടപ്പെട്ട് പി എസ് സി പരീക്ഷ എഴുതി ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ കാത്തുനിൽക്കുമ്പോഴാണ് 
ഇത്തരത്തിലുള്ള അനധികൃത നിയമനങ്ങൾ നടത്തുന്നത് എന്നുള്ളത് ഗൗരവത്തോടെ കാണേണ്ടതാണ്.
 നിയമനങ്ങൾ ഒക്കെ സിപിഎം നേതാക്കളുടെ വീട്ടുകാർക്ക് ആയി സംവരണം ചെയ്യുന്നത് പ്രതിഷേധാർഹമാണെന്നും ബിവറേജ് കുടുംബ നിയമന വേദിയാക്കി വെള്ളാന ആക്കിയിരിക്കുകയാണ് എന്നും ബിജെപി ജില്ലാ പ്രസിഡന്റ് കൂട്ടിച്ചേർത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *