May 19, 2026

സ്‌നേഹഭവനം താക്കോല്‍ കൈമാറ്റം നടത്തി

0
IMG_20220517_130243.jpg
By ന്യൂസ് വയനാട് ബ്യൂറോ

കബളക്കാട്: കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് മാനന്തവാടി ലോക്കല്‍ അസ്സോസിയേഷന്റെ നേതൃത്വത്തില്‍ ഏച്ചോം സര്‍വോദയ സ്‌കൂളിന്റെയും പള്ളിക്കുന്ന് ആര്‍സി യുപി സ്‌കൂളിന്റെയും ചുണ്ടക്കര പള്ളിയുടെയും സഹകരണത്തോടെ  ചുണ്ടക്കരയില്‍ നിര്‍മ്മിച്ച സ്‌നേഹഭവനം കല്‍പ്പറ്റ നിയോജക മണ്ഡലം എം.എൽ എ ടി.സിദ്ദിഖ് ഉല്‍ഘാടനം ചെയ്തു. കമല രാമന്‍ അധ്യക്ഷത വഹിച്ചു. സ്‌നേഹഭവനത്തിന്റെ താക്കോല്‍  ഭാരത് സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് സ്റ്റേറ്റ് കമ്മീഷണര്‍. സലോമി അഗസ്റ്റിന്‍ കൈമാറി..ഷീലാ ജോസഫ്  മുഖ്യപ്രഭാഷണം നടത്തി. ആസ്യ ടീച്ചര്‍ (പ്രസിഡന്റ് പനമരം ഗ്രാമ പഞ്ചായത്ത് ). ഗഫൂര്‍ കാട്ടി (വൈസ് പ്രസിഡന്റ് പനമരം ബ്ലോക്ക് പഞ്ചായത്ത്), ജോസ് പുന്നക്കുഴി (പ്രസിഡന്റ് ബി.എസ് ജി. വയനാട് ), ജെസ്സി ( വാര്‍ഡ് മെമ്പര്‍),.എന്‍ ശ്രീജിത്ത് (സെക്രട്ടറി മാനന്തവാടി സബ്ജില്ല),  റവ:ഫാദര്‍ ജോയ് പുല്ലങ്കുന്നേല്‍ (ചുണ്ടക്കര പള്ളി ), റവ:ഫാദര്‍ ബിജു (സര്‍വ്വോദയ എച്ച് എസ്.എസ് ഏച്ചോം )
ഷൈനി മൈക്കിള്‍ (എ.എസ്.ടി.സി ഗൈഡ്),.വി.എം ബാലകൃഷ്ണന്‍ (ഡി.സി. സ്‌കൗട്ട്),.വി.ഡി. തോമസ് (പ്രിന്‍സിപ്പള്‍സര്‍വ്വോദയ എച്ച്.എസ്.എസ്) സിസ്റ്റര്‍ രോഷ്‌നി ഷിജു  സെബാസ്റ്റ്യന്‍,. മനോജ് നെല്ലിയാനിയില്‍  തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ സിസ്റ്റര്‍ ബീന (ടീച്ചര്‍ സര്‍വ്വോദയ) നന്ദി രേഖപ്പെടുത്തി. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *