April 20, 2024

റോഡിന് നടുവിൽ കുഴി; ചൂട്ടക്കടവ് യാത്ര അപകട കെണി.

0
Img 20220517 140310.jpg
മാനന്തവാടി: ചൂട്ടക്കടവ് റോഡിൽ പ്രത്യക്ഷപ്പെട്ട കുഴി അപകടകെണിയാവുന്നു.
 വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും കുഴിയിൽ വീണാൽ അപകട സാധ്യതയാണ്. മാനന്തവാടി-തവിഞ്ഞാൽ റോഡിൽ ചുട്ടക്കടവ് ശുദ്ധജല പദ്ധതിയിൽ നിന്നും നൂറ് മീറ്റർ മാറി സ്വകാര്യ കോട്ടേജിന് മുന്നിലെ നേരിയ വളവിലാണ് ആഴ്ചകളായി കുഴി രൂപപ്പെട്ടിട്ട്. മഴ ആരംഭിച്ചതോടെ ഈ കുഴിയിൽ മഴവെള്ളം കെട്ടികിടക്കുന്നത് കൂടുതൽ അപകട സാധ്യത ഉണ്ടാക്കിയിരിക്കുകയാണ്. 
 വളവ് കൂടി ആയതിനാൽ പെട്ടന്ന് എതിരെ വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. മാനന്തവാടി പോസ്റ്റോഫിസ് ജങ്​ഷൻ മുതൽ ചെറുപുഴ വരെ രണ്ട് കി.മീ. ദൂരം രണ്ട് കോടി രൂപ മുടക്കി ടാറിങ്​ നടത്തിയിട്ട് രണ്ട് വർഷം പിന്നിട്ടിട്ടേയുള്ളൂ. അര മണിക്കൂർ പ്രവർത്തി കൊണ്ട് കുഴി അടക്കാൻ കഴിയുമെന്നിരിക്കെ ഒരു അപകടം ഉണ്ടായാലേ അധികൃതരുടെ കണ്ണ് തുറക്കൂ എന്നാണ്​ നാട്ടുകാർ ചോദിക്കുന്നത്​.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *