May 19, 2026

60 അടി ഉയരമുള്ള പനയിൽ കള്ള് ചെത്താൻ കേറിയ ആൾ ഹൃദയാഘാതം മൂലം മരണപ്പെട്ടു

0
IMG_20220522_202813.jpg
By ന്യൂസ് വയനാട് ബ്യൂറോ
സുൽത്താൻ ബത്തേരി : – ഇന്ന് രാവിലെ ഒൻപതേകാൽ മണിയോടെ സി.സി. വാകേരിയിൽ ഒരാൾ പനയിൽ കുടുങ്ങിയെന്ന സന്ദേശം കിട്ടിയ ഉടനെ സ്റ്റേഷൻ ഓഫീസർ  പി.നിധീഷ് കുമാറിന്റെ നേതൃത്വത്തിൽ  സംഭവ സ്ഥലമായ സി.സി. കവലയിൽ എത്തിയപ്പോൾ  ബാബു (56) കാനാട്ട് ,  എന്നയാൾ ഏകദേശം 60 അടി ഉയരമുള്ള പനയിൽ കള്ള് ചെത്താൻ കേറുകയും ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് മരണപ്പെടുകയുമായിരുന്നു. മഴയായതിനാൽ വളരെ സാഹസികപ്പെട്ട് ഡബിൾ ലാഡർ എക്സ്റ്റന്റ് ചെയ്ത് വീണ്ടും മറ്റൊരു ലാഡർ എക്സ്റ്റന്റ് ചെയ്ത് പനയുടെ മുകളിൽ കയറി അകപ്പെട്ട ആളെ താഴെ ഇറക്കിയെങ്കിലും മരണപ്പെട്ടിരുന്നു. അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ഭരതൻ പി കെ ., ലീഡിംഗ് ഫയർമാൻ ഷിബു കെ.എം., ബേസിൽ സി. ജോസ് , സി കെ . നിസാർ , കെ .സി . ജിജുമോൻ , എം.പി. ധനീഷ് കുമാർ , നൗഷർ കെ. , സുജയ് ശാർ സുഭാഷ് എന്നിവരുടെ  നേതൃത്വത്തിലാണ് രക്ഷാ പ്രവർത്തനം നടത്തിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *