August 27, 2026

യാത്രയയപ്പ് നല്‍കി

0
IMG-20220605-WA00082.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ : വയനാട്ടില്‍ നിന്നും വിവിധയിടങ്ങളിലേക്ക് സ്ഥലം മാറിപ്പോകുന്ന മനോരമ ചാനല്‍ റിപ്പോര്‍ട്ടര്‍ ബിനില്‍ പോത്തന്‍ ബാബു, ക്യാമറാ പേഴ്‌സണ്‍ രവിച്രന്ദ സാഗര്‍, റിപ്പോര്‍ട്ടര്‍ ടി.വി റിപ്പോര്‍ട്ടര്‍ അനഘ റീജ ഭരതന്‍, ക്യാമറാ പേഴ്‌സണ്‍ മനു ദാമോദരന്‍ എന്നിവര്‍ക്ക് വയനാട് പ്രസ് ക്ലബിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. പരിപാടി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി.എം കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. എ.എസ് ഗിരീഷ് അധ്യക്ഷനായി. ഉപഹാരസമര്‍പ്പണവും മുഖ്യപ്രഭാഷണവും വി.ആര്‍ രാകേഷ് നിര്‍വഹിച്ചു. എം കമല്‍, എന്‍.എസ് നിസാര്‍, സി.വി ഷിബു, ദീപക് മലയമ്മ, ഷാമില്‍ അമീന്‍, രതീഷ് വാസുദേവന്‍, ജാഷിദ്, ജിന്‍സ് തോട്ടുംകര, വിജിത്ത്, ജോമോന്‍ ജോസഫ്, കെ.ആര്‍ അനൂപ്, ഹംസ, സുവിത്ത്, പ്രകാശ്, അനൂപ് വര്‍ഗീസ്, ഇല്യാസ് പള്ളിയാല്‍, രതീഷ് കുഞ്ചത്തൂര്‍, പ്രേമലത സംസാരിച്ചു. ബിനില്‍ പോത്തന്‍ ബാബു, രവിചന്ദ്ര സാഗര്‍ എന്നിവര്‍ മറുപടി പ്രസംഗം നടത്തി. പ്രസ് ക്ലബ് സെക്രട്ടറി നിസാം കെ അബ്ദുല്ല ചടങ്ങിന് സ്വാഗതം പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *