May 3, 2024

ടൗൺ സൗന്ദര്യവത്ക്കരിക്കാൻ പൂച്ചെടികളുമായി കുട്ടികളെത്തി

0
Img 20220605 Wa00072.jpg

വെള്ളമുണ്ട:ടൗൺ സൗന്ദര്യവത്ക്കരിക്കാൻ
പൂച്ചെടികളുമായി കുട്ടികൾ. വെള്ളമുണ്ട എ.യു.പി.സ്കൂളിലെ ഏഴാം തരത്തിലെ കുട്ടികളാണ് സ്കൂളിൻ്റെ സമഗ്രം 22-23 പദ്ധതിയിലുൾപ്പെടുത്തി ടൗണിൽ പൂച്ചട്ടികൾ സ്ഥാപിച്ചത്. ഗ്രാമ പഞ്ചായത്ത് ഓഫീസു മുതൽ വിദ്യാലയം വരെയുള്ള
 ടൗണിലെ കൈവരിയിൽ ചട്ടിസ്ഥാപിക്കുന്നതിനുള്ള പൂച്ചട്ടിയും സ്റ്റാൻ്റും സംഭാവന ചെയ്ത വിദ്യാർഥികൾ മാതൃകയായി.പദ്ധതിയുടെ ഉദ്ഘാടനം വെള്ളമുണ്ടഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുധി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ജംഷീർ കുനി ങ്ങാരത്ത് അധ്യക്ഷത വഹിച്ചു.സ്കൂൾ മാനേജർ വി.എം. മുരളീധരൻ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സി.എം.അനിൽകുമാറിന് ചെടിച്ചട്ടി കൈമാറി. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡൻ്റ് എ.മുഹമ്മദലി, വാർഡ് മെമ്പർ മാരായ കെ.കെ.സി.മൈമൂന, രാധ, ഷൈജി, സൗദ നൗഷാദ് സംസാരിച്ചു. അബ്ബാസ്, ബിജുഷ്, ഷൈല ടീച്ചർ നേതൃത്വം നൽകി. പി.ടി.എ.പ്രസിഡൻ്റ് റഫീഖ് വെള്ളമുണ്ട സ്വാഗതവും പ്രധാനാധ്യാപിക ജ്യോതി ടീച്ചർ നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *