September 30, 2026

സൊലേസ് ചക്ക സദ്യ ചലഞ്ച് ധനസമാഹരണ പ്രവർത്തനം തുടങ്ങി

0
IMG_20220607_113421.jpg
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ:അശരണരും ദീർഘകാലമായി രോഗാവസ്ഥയിൽ കഴിയുന്ന കുട്ടികളുടെ ആരോഗ്യ ക്ഷേമ പ്രവർത്തനത്തിനായി നടത്തുന്ന ചക്ക സദ്യ ചലഞ്ച് പ്രവർത്തനങ്ങൾക്ക് തുടക്കമായി.ചക്ക സദ്യ ചലഞ്ച് പ്രഥമ കൂപ്പൺ ,ജില്ലാ പോലീസ് മേധാവി ഡോ .അരവിന്ദ് സുകുമാറും ഭാര്യ എഴുത്തുകാരി, ഇന്ദു ചിന്തയും വാങ്ങി ഉദ്ഘാടനം നിർവ്വഹിച്ചു.ജില്ലയിലെ ദീർഘകാലമായി രോഗികളായി കിടക്കുന്ന കുട്ടികളുടെ ആരോഗ്യ ക്ഷേമ പ്രവർത്തനങ്ങൾക്കായി നടത്തുന്ന ചക്ക സദ്യ ചലഞ്ച് ജൂൺ 19 ന് മുട്ടിൽ
പഞ്ചാര ബിൽഡിങ്ങിൽ നടക്കും. എല്ലാവരും ഉദ്യമം വിജയിപ്പിക്കാൻ സഹകരിക്കണമെന്ന് സൊലേസ് വയനാട് ജില്ലാ കൺവീനർ സി.ഡി .സുനീഷും ,പോഗ്രാം ജനറൽ കൺവീനർ ഹിഫ്ളുൽ റഹ്മാനും
ആവശ്യപ്പെട്ടു.ബന്ധങ്ങൾക്ക്:
94470 10397,9656658445.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *