April 18, 2024

ടവറിൽ കയറി ആന്മഹത്യക്ക് ശ്രമിച്ച യുവാവിനെ, സാഹസികമായി രക്ഷപ്പെടുത്തി അഗ്നി രക്ഷാ സേന

0
Img 20220613 Wa00082.jpg
ബത്തേരി : 102 മീറ്റർ നീളമുള്ള മൊബൈൽ ടവറിന്റെ മുകളിൽ കയറിയ ആളെ താഴെ ഇറക്കി സുൽത്താൻ ബത്തേരി അഗ്നിരക്ഷ സേന സുൽത്താൻ ബത്തേരി ഫെയർ ലാൻഡ് കോളനി ഉള്ള ജിയോ ടവറിൽ ആണ് സുൽത്താൻ ബത്തേരി ചന്തർ വീട്ടിൽ താമസിക്കും ഖാദർ മകൻ നിസാർ (32) ആണ് ടവറിന് മുകളിൽ കയറി അഗ്നി രക്ഷ സേന അനുനയിപ്പിച്ച്  താഴെ ഇറക്കി. ഏഴ്  മണിക്കൂർ നേരത്തെ പരിശ്രമത്തിന് ഒടുവിൽ ആണ് ആളെ താഴെ ഇറക്കിയത്. പിന്നീട് കുതറി ഓടി കയറി വീട്ടിലെ വാതിൽ അടച്ചു അവശനായി കിടന്ന ഇയാളെ വാതിൽ തകർത്ത് ആണ് അഗ്നിരക്ഷ സേന പുറത്ത് ഇറക്കിയത്..
ഇറങ്ങാൻ കൂട്ടക്കാതെ ഇരുന്ന ടിയാനെ മൊബൈൽ ഫോൺ ടവറിനു മുകളിൽ എത്തിച്ചു മൊബൈൽ ഫോണിലൂടെ നിരന്തരം ബന്ധപ്പെട്ട് ആണ് അനുനയിപ്പിച്ചത്…
ഇതിനായി എല്ലാ സുരക്ഷ ക്രമീകരണങ്ങളും ഉപയോഗിച്ച മാധ്യമ പ്രവർത്തകരെ പോലും ടവറിനു മുകളിൽ കയറ്റി അനുനായിപ്പിക്കേണ്ടതായി വന്നു….
സ്റ്റേഷൻ ഓഫീസർ നിധീഷ് കുമാറിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി കെ ഭരതൻ എൻ ബാലകൃഷ്ണൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മാർ ആയ ധനീഷ് കെ, വിനീത് എ ബി, ബിനു എം ബി, സുജയ് ശങ്കർ, അനുറാം പി ഡി, ജിതിൻ കുമാർ, സിജു കെ എ, നിസാർ സി കെ, ഹോം ഗാർഡ് ഷിനോജ് ഫ്രാൻസിസ്, രാജു എം ടി, ശശീന്ദ്രൻ എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *