April 25, 2024

ബഫർസോൺ വിധി:സെന്റ്: മേരീസ് കോളേജിൽ ജനകീയ സംവാദം സംഘടിപ്പിച്ചു

0
Img 20220615 Wa00242.jpg
ബത്തേരി : ബഫർസോൺ സുപ്രീം കോടതി വിധിയും സുൽത്താൻബത്തേരി യുടെ ഭാവിയും എന്ന വിഷയത്തെ ആസ്പദമാക്കി ജനകീയ സംവാദം സംഘടിപ്പിച്ചു. കോളേജ് ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ
 നടന്ന സംവാധം സുൽത്താൻബത്തേരി മുൻസിപ്പൽ ചെയർമാൻ ടി കെ രമേശ് നിർവഹിച്ചു. കക്ഷിരാഷ്ട്രീയ വ്യത്യാസങ്ങൾ മാറ്റിവച്ചുകൊണ്ട് തമിഴ്നാട്ടിൽ ജെല്ലിക്കെട്ട് നിരോധന നിയമത്തിനെതിരായി ഉയർന്നുവന്ന ജനകീയ സമര രീതി ഈ വിഷയത്തിൽ വയനാട്ടിൽ ഉയർന്നു വരണമെന്നും ഇതൊരു സുപ്രീംകോടതിവിധി ആയതിനാൽ തന്നെ നിയമത്തിലെ പഴുതുകൾ കണ്ടെത്തി സുപ്രീംകോടതിയിൽനിന്ന് തന്നെ നിയമത്തിൽ ഇളവുകൾ നേടാനുള്ള സാഹചര്യവും ഉപയോഗപ്പെടുത്തണമെന്ന് ആശയങ്ങളാണ് സംവാദത്തിൽ ഉയർന്നുവന്നത്.സംവാദത്തിന് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ പി സി റോയ് സ്വാഗതമാശംസിച്ചു.
പൊളിറ്റിക്കൽ സയൻസ് വകുപ്പ് അധ്യക്ഷൻ ഡോ: ജിപ്സൺ വി.പോൾ മോഡറേറ്ററായിരുന്നു.വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ബേബി വർഗീസ്  സി പി എം ,
അമൽ ജോയ്  കോൺഗ്രസ്‌,
പ്രശാന്ത് മലവയൽ ബി ജെ പി,
 പി എം ജോയ്. സംയുക്ത കർഷക മുന്നണി,മാത്യു എഡേക്കാട്ടു, ബത്തേരി മർച്ചൻ അസോസിയേഷൻ 
പോൾ മാത്യുസ് കെ ഐ എഫ് എ . പി ആർ ഓ എന്നിവർ സംസാരിച്ചു.
പി ടി എ വൈസ് പ്രസിഡന്റ്‌ ബൈജു,
എൻഎച്ച് റെയിൽവേ കമ്മിററി കൺവീനർ അഡ്വ റഷീദ് ,വടക്കനാട് സംരക്ഷണസമിതിക്കുവേണ്ടി കരുണാകരൻ,വോയിസ്കാ ഇന്റർനാഷണൽ വേണ്ടി വിനയകുമാർ അഴിപ്പുറത്ത് മോട്ടോർ തൊഴിലാളി യൂണിയനുകൾക്ക് വേണ്ടി പി ജി സോമനാഥൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
ഐ ക്യു എ സി കോഡിനേറ്റർ ഡോ: ജെയിംസ് ജോസഫ് ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *