April 24, 2026

കോണ്‍ഗ്രസ് ടെലഫോണ്‍ എക്‌സ്‌ചേഞ്ച് മാര്‍ച്ചും ഉപരോധസമരവും നാളെ

0
IMG-20220616-WA00262.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: രാഷ്ട്രീയ പ്രതിയോഗികളെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി രാഹുല്‍ഗാന്ധി എം പിയെ ദിവസങ്ങളായി അകാരണമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ചും, കള്ളക്കേസെടുത്ത് നെഹ്‌റു കുടുംബത്തിലെ അംഗങ്ങളെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്ന മോദി സര്‍ക്കാരിന്റെ നടപടിക്കെതിരെയും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നാളെ  (ജൂണ്‍ 17) രാവിലെ 10 മണിക്ക് കല്‍പ്പറ്റ ടെലഫോണ്‍ എക്‌സ്‌ചേഞ്ചിലേക്ക് മാര്‍ച്ചും ഉപരോധസമരവും നടത്തുമെന്ന് ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ അറിയിച്ചു. നിരപരാധിയായ രാഹുല്‍ഗാന്ധിയുടെ പേരില്‍ കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് ഇതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. യാതൊരുവിധ തെറ്റും ചെയ്യാത്ത രാഹുല്‍ഗാന്ധിയെ ചോദ്യം ചെയ്യുന്ന നടപടികള്‍ അവസാനിക്കണമെന്നും, രാജ്യത്ത് ജനാധിപത്യപരമായി രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള അവസരമുണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *