രാഹുൽ ഗാന്ധിയെ മോദി സർക്കാർ കള്ളക്കേസിൽ കുടുക്കി ചോദ്യം ചെയ്യുന്നത് കോൺഗ്രസ് ഒറ്റക്കെട്ടായി നേരിടും : കെ.പി.സി.സി.സെക്രട്ടറി അഡ്വ.എൻ.കെ.വർഗ്ഗീസ്
മാനന്തവാടി: രാഹുൽ ഗാന്ധിയെ കളളക്കേസിൽ കുടുക്കി ചോദ്യം ചെയ്യുന്ന കേന്ദ്ര സർക്കാരിൻ്റെ തെറ്റായ നടപടിക്കെതിരെ കോൺഗ്രസ് മാനന്തവാടി നഗരസഭ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ സ്ഥാപനമായ മാനന്തവാടി പോസ്റ്റ് ഓഫീസിലേയ്ക്ക് മാർച്ചും,ധർണ്ണയും നടത്തി. രാഹുൽ ഗാഡിയെ കള്ളക്കേസിൽ കുടുക്കി ചോദ്യം ചെയ്യുന്ന മോദി സർക്കാരിൻ്റെ നടപടിയെ കോൺഗ്രസ് ഒറ്റക്കെട്ടായി നേരിടുമെന്ന് യോഗം ഉദ്ഘാടനം ചെയ്യ്ത് കൊണ്ട് കെ.പി.സി.സി.സെക്രട്ടറി അഡ്വ.എൻ.കെ.വർഗ്ഗീസ് പറഞ്ഞു. സുനിൽ ആലിക്കൽ അധ്യക്ഷത വഹിച്ചു. സിൽവി തോമസ്, ജേക്കബ് സെബാസ്റ്റ്യൻ, സണ്ണി ചാലിൽ, ടി.എ.റെജി, പി.എം.ബെന്നി, ബേബി ഇളയിടം, പി.ഷംസുദ്ദീൻ, സാബു ചെന്നിയിൽ എം.പി.ശശികുമാർ ജ്യോതി പ്രസാദ്, കൃഷ്ണൻ ഓരിക്കൽ, സി.കെ.രത്ന വല്ലി, ലേഖ രാജീവൻ, ഷിബു കോക്കണ്ടത്തിൽ, ഷിബു കാടൻകൊല്ലി, റ്റിജി ജോൺസൺ, എം.നാരായണൻ എന്നിവർ സംസാരിച്ചു.
Leave a Reply