April 29, 2024

പ്ലസ് ടു 83.87 ശതമാനം വിജയം: വയനാട്ടിൽ വിജയശതമാനം കുറവ്

0
Img 20220621 Wa00172.jpg
,തിരുവനന്തപുരം:  ഈ വർഷത്തെ ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷാഫലങ്ങൾ പ്രഖ്യാപിച്ചു. ഹയർ സെക്കണ്ടറി  വിഭാഗത്തിൽ 83.87 ശതമാനമാണ്‌ വിജയം. 302865  പേർ ഉന്നത പഠനത്തിന്‌ യോഗ്യത നേടി . കഴിഞ്ഞ വർഷത്തെക്കാൾ കുറവാണ്‌ വിജയ ശതമാനം.വൊക്കേഷണൽ ഹയർസെക്കണ്ടറിയിൽ 80.36 ശതമാനമാണ്‌ വിജയം. 28450 പേർ ഫുൾ എ പ്ലസ്‌ നേടി.
സയൻസ്‌ ഗ്രൂപ്പിൽ 86.14 ശതമാനവും ഹുമാനിറ്റീസിൽ 76.61ശതമാനവും കൊമേഴ്‌സിൽ 85.69 ശതമാനവുമാണ്‌ വിജയം. ജൂലൈ 25 മുതൽ സേ പരീക്ഷ ആരംഭിക്കും.
തിരുവനന്തപുരം പിആർഡി ചേംബറിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ്‌ ഫലം പ്രഖ്യാപിച്ചത്‌. വിജയശതമാനം കൂടുതൽ കോഴിക്കോട്‌ ജില്ലയിലും കുറവ്‌ വയനാട്‌ ജില്ലയിലുമാണ്‌.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *