April 20, 2024

ദ്യുതി സെന്റർ ഫോർ എക്സലൻസിൽ സൗജന്യ പ്ലസ് ടു സേ പരീക്ഷ പരിശീലനം

0
Img 20220622 Wa00352.jpg
ബത്തേരി : വയനാട്ടിലെ പ്ലസ് ടു പരീക്ഷയിൽ പരാജയപ്പെട്ട കുട്ടികൾക്ക് വേണ്ടി വിദ്യാഭ്യാസ സ്ഥാപനമായ ദ്യുതി സെന്റർ ഫോർ എക്സലന്സിന്റെ സാമൂഹിക സേവന പദ്ധതിയുടെ ഭാഗമായി അക്കൗണ്ടൻസി , ബിസിനസ് സ്റ്റഡീസ് , എക്കണോമിക്സ് , ഫിസിക്സ്, കെമിസ്ട്രി , മാത്‍സ് , ഇംഗ്ലീഷ് വിഷയങ്ങളിൽ സുൽത്താൻ ബത്തേരി സെന്ററിൽ വെച്ച് സൗജന്യ പ്ലസ് ടു സേ പരീക്ഷ പരിശീലനം നൽകുന്നു. പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് 23- 06-2022 മുതൽ സുൽത്താൻ ബത്തേരി WMO സ്കൂൾ റോഡിൽ വിക്ടറി ഹോസ്പിറ്റലിന് സമീപത്തുള്ള ദ്യുതി സെന്ററിൽ അഡ്മിഷൻ നേടാം . 25- 06- 2022 ശനിയാഴ്ച മുതൽ ക്ലാസുകൾ ആരംഭിക്കും .പരാജയപ്പെടുന്ന കുട്ടികളിൽ ഭൂരിഭാഗവും സാമൂഹികമായോ , സാമ്പത്തികമായോ , മാനസികമായോ പ്രശ്‌നങ്ങൾ നേരിട്ടവരാണ് എന്ന തിരിച്ചറിവിൽ നിന്നാണ് ദ്യുതി സെന്റർ സാമൂഹിക സേവന പദ്ധതിയുടെ ഭാഗമായി 2019 ൽ ഈ പദ്ധതി ആരംഭിക്കുന്നത് . 2019 ൽ പ്ലസ് ടു സേ പരീക്ഷക്ക് സൗജന്യ പരിശീലനം നൽകിയതിലൂടെ സെന്ററിൽ ചേർന്ന 98 % കുട്ടികളെയും വിജയിപ്പിക്കാൻ സാധിച്ചതായി ദ്യുതി ഡയറക്ടർ മാരായ അമൽ ബേബി , മനു മുരളി . നിഖിൽ നാരായൺ കോഴ്സ് കോർഡിനേറ്റർ അനീഷ എന്നിവർ അറിയിച്ചു. ഫോൺ : 6282877925
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *