September 22, 2026

കാൽപന്തിന്റെ പെരുമ ഉയർത്തിയ താരങ്ങൾ അലക്സ് സജിയും മുഹമ്മദ് റാഷിദും പൂതാടി ഗവ.യു.പി സ്കൂളിൽ

0
IMG-20220626-WA00152.jpg
By ന്യൂസ് വയനാട് ബ്യൂറോ
പൂതാടി: വയനാടൻ കാൽപന്തിന്റെ പെരുമ വാനോളമുയർത്തിയ മിന്നും താരങ്ങൾ അലക്സ് സജിയും
 മുഹമ്മദ് റാഷിദും പൂതാടി ഗവ.യു.പി സ്കൂളിലെത്തി. വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനത്തിനെത്തിയ രണ്ടു പേരും കുട്ടികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു. പി ടി എ യുടെ ഉപഹാരം രണ്ടു പേർക്കും നൽകി. ഒപ്പം യുവകവി ജിത്തു തമ്പുരാനും കുട്ടികളെ കയ്യിലെടുത്തു. പഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി സാബു,മിനി സുരേന്ദൻ, എമ്മാനുവൽ സജി വി.കെ, സുരേഷ് കെ.കെ, പദ്മനാഭൻ പ്രസാദ് എന്നിവർ സംസാരിച്ചു.പിടിഎ പ്രസിഡണ്ട് സലിം പൂതാടി അധ്യക്ഷത വഹിച്ചു. കേണിച്ചിറ ലയൺസ് ക്ലബ്ബ് പഠനോപകരണങ്ങൾ കൈമാറി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *