April 24, 2026

എൻസിപി ജില്ലാ ഓഫീസിനു നേരെ ഉണ്ടായ ആക്രമണo കൽപ്പറ്റയിൽ പ്രതിഷേധ പ്രകടനം നടത്തി

0
IMG-20220626-WA00372.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ : എൻസിപി വയനാട് ജില്ലാകമ്മിറ്റി ഓഫീസിന്റെ സൈൻ ബോർഡുകളും കൊടിതോരണങ്ങളും നശിപ്പിച്ച കോൺഗ്രസ് നേതാക്കളുടെയും പ്രവർത്തകരുടെയും ഗുണ്ടായിസം അവസാനിപ്പിക്കുകയും അവർക്കെതിരെ ഉടൻ ക്രിമിനൽ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് എൻസിപി ജില്ലാ കമ്മിറ്റി നേതാക്കൾ കൽപ്പറ്റയിൽ പ്രതിഷേധ പ്രകടനം നടത്തി.
മതേതരത്വത്തിനും ജനാധിപത്യത്തിലെ നീതി നിഷേധങ്ങൾക്കെതിരെ പോരാടുന്ന ദേശാഭിമാനി പത്ര ഓഫീസിനു നേരേയുണ്ടായ ആക്രമണവും വിഡി സതീശന്റെ മാധ്യമപ്രവർത്തകർക്ക് നേരെ ഉണ്ടായ കയ്യേറ്റവും ദേശാഭിമാനി ഓഫീസ് കെട്ടിടത്തിന് താഴെ താമസിക്കുന്ന വീട്ടമ്മയ്ക്കും കുട്ടികൾക്കുമെതിരെ ഉണ്ടായ കല്ലേറും കേരളത്തിൽ സുധാകരനിസം നടപ്പാക്കുന്നതിന്റെ തുടർച്ചയായി കാണേണ്ടി വരുമെന്നും ഇത്തരത്തിലുള്ള കോൺഗ്രസിന്റെ എല്ലാ അക്രമസംഭവങ്ങളെയും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി വയനാട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. എൻസിപി ജില്ലാ പ്രസിഡണ്ട് ഷാജി ചെറിയാൻ അധ്യക്ഷത വഹിച്ചു.
 സംസ്ഥാന ജില്ലാ നേതാക്കളായ സിഎം ശിവരാമൻ, കെ വി റെനിൽ, പി അശോകുമാർ,കെ ബി പ്രേമാനന്ദൻ, വന്ദന ഷാജു, അനൂപ് ജോജോ, സലിം കടവൻ തുടങ്ങിയവർ പ്രസംഗിച്ചു.
എ പി ഷാബു, എ കെ രവി, ടോണി ജോൺ, രാജൻ മൈക്കിൾ ജോസ് ,ജോഷി ജോസഫ്, എം കെ ബാലൻ, നരേന്ദ്രബാബു,മമ്മൂട്ടി എളഖോളി, കെ മുഹമ്മദലി തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *