April 25, 2026

ഇമ്മിണി ബല്യ ബഷീർ :വലിയ ക്യാൻവാസിൽ കഥാപാത്രങ്ങളെ വരച്ച് പരിയാരം സ്കൂൾ വിദ്യാർത്ഥികൾ

0
IMG-20220705-WA00422.jpg
By ന്യൂസ് വയനാട് ബ്യൂറോ
 പരിയാരം: ഗവ.ഹൈസ്കൂളിലെ വിദ്യാർത്ഥികൾ ബഷീറിൻ്റെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയത് പത്തു മീറ്റർ ക്യാൻവാസിൽ. ബഷീർ ചരമദിനമായ ജൂലായ് അഞ്ചിന് സംഘടിപ്പിച്ച ചിത്രോത്സവത്തിൽ ഒന്നു മുതൽ പത്തുവരെ ക്ലാസ്സുകളിലെ 50 ഓളം കുട്ടികൾ പങ്കെടുത്തു. പാത്തുമ്മയുടെ ആട്, ആനവാരി രാമൻ നായർ, എട്ടുകാലി മമ്മൂഞ്ഞ് തുടങ്ങി നിരവധി കഥാപാത്രങ്ങളും മാങ്കോസ്റ്റിൻ മരത്തണലിൽ ഗ്രാമഫോൺ കേട്ട് ചാരുകസേരയിൽ കിടക്കുന്ന ബഷീർ തുടങ്ങി വൈവിധ്യമാർന്ന ചിത്രങ്ങളാണ് കുട്ടികൾ വരച്ചത്. കുട്ടികളോടൊപ്പം പ്രധാനാധ്യപകനും എഴുത്തുകാരനുമായ എം.ഭാസ്കരൻ , അധ്യാപകരായ വി.സുരേഷ്, മുഹമ്മദ് സെയ്ത് തുടങ്ങിയവരും ചിത്രങ്ങൾ വരച്ചു. ഒന്നാം ക്ലാസ്സ് വിദ്യാർത്ഥി ആയിഷ കെൻസയും അധ്യാപക വിദ്യാർത്ഥികളായ നവ്യ .പി .തമ്പി ,സ്റ്റൈജിൻ ജോസഫ് , ശിവദത്ത് സി.പി. തുടങ്ങിയവരും ചിത്രങ്ങൾ വരച്ചു. സ്റ്റാഫ് സെക്രട്ടറി കെ.എം. താജുദ്ദീൻ, സ്വപ്ന. കെ.എസ്.,അനീഷ് ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *