April 26, 2024

ബഫർ സോണിൽ സുപ്രിം കോടതിയുടെ ഉത്തരവ് കർഷകരുടെ നടുവൊടിക്കുന്നതെന്ന് കിസാൻ കോൺഗ്രസ് കൺവെൻഷൻ

0
Img 20220705 Wa00302.jpg
മീനങ്ങാടി : ജനജീവിതത്തെയും കർഷക കുടുംബങ്ങളെയും ബാധിക്കുന്ന ഉത്തരവ് പുനഃപരിശോധിച്ച് വയനാട്ടുകാരുടെ ആശങ്ക അകറ്റണമെന്നും കിസാൻ കോൺഗ്രസ് മീനങ്ങാടി മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു.
ജില്ലയിൽ വന്യമൃഗശല്യത്താലും, പ്രകൃതിക്ഷോഭത്താലും കാർഷിക മേഖല തകർച്ച നേരിടുമ്പോൾ അടിക്കടിയുണ്ടാകുന്ന നിയമനിർമ്മാണങ്ങളും ഉത്തരവുകളും കാർഷിക മേഖലയെ ഇല്ലാതാക്കുകയാണ്. കാർഷിക വിളകളുടെ വിലത്തകർച്ച ഒരു ഭാഗത്തും കാർഷിക കടം മുടങ്ങിയ കർഷകന് നേരെയുള്ള ജപ്തി ഭീഷണി മറ്റൊരു ഭാഗത്തും പ്രതിസന്ധി തീർക്കുകയാണ്. ഇതിനിടയിലാണ് ബഫർ സോണും, കെ എൽ ആർ, കെ എൽ എ  പട്ടയങ്ങളിലെ കർശന നിയന്ത്രണങ്ങളും, ഭൂമിയുടെ നികുതിയിനത്തിൽ അഞ്ച് ഇരട്ടി നികുതി വർദ്ധനവ് വരുത്തിയതും കർഷകനെ വരിഞ്ഞ് മുറുക്കുന്നത്. കെട്ടിടങ്ങൾ പണിയുന്നതിലും, മക്കളുടെ പഠനം, വിവാഹം എന്നിവക്കായ് ഒരു തുണ്ട് ഭൂമി വിൽക്കുന്നതിനും വരെ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തുന്നത്. ഭൂമി സംബന്ധമായ കെ എൽ ആർ, കെ എൽ എ  പട്ടയങ്ങളിലെ പ്രതിസന്ധി പരിഹരിക്കണമെന്ന ആവശ്യവുമായി യോഗത്തിൽ പ്രമേയവും പാസാക്കി.
ഇതിനു പുറമെയാണ് നിത്യോപയോഗ സാധനങ്ങളുടെ വിലയോടൊപ്പം വൈദ്യുതി ചാർജിലും വർദ്ധന വരുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ സർക്കാർ തലത്തിൽ ആവശ്യമായ ഇടപെടൽ നടത്തി പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും അല്ലാത്തപക്ഷം പ്രതിഷേധ സമരപരിപാടികൾക്ക് കർഷകർ മുന്നിട്ടിറങ്ങുമെന്നും കിസാൻ കോൺഗ്രസ് മീനങ്ങാടി മണ്ഡലം കൺവെൻഷനിൽ തീരുമാനമെടുത്തു. 
യോഗം ഡി.സി.സി .ജില്ലാ പ്രസിഡണ്ട് എൻ.ഡി അപ്പച്ചൻ ഉദ്ഘാടനം ചെയ്തു.തുടർന്ന് നടന്ന ഭരണ സമിതി തെരഞ്ഞെടുപ്പിൽ തോമസ് തുരുത്തുമ്മേൽ കിസാൻ കോൺഗ്രസ് മീനങ്ങാടി മണ്ഡലം പ്രസിഡണ്ടായും, പ്രദീപ് രാമഗിരിയെ സെക്രട്ടറിയായും, ട്രഷററായി ടി.കെ എൽദോയെയും .
വൈസ് പ്രസിഡണ്ടുമാരായി
മാത്യു എടേക്കാട്ടിൽ, ബിനു പാറേക്കാട്ടിൽ, പി.ഡി ജോസഫ്, ഡെയ്സി ജയിംസ് കുന്നുംപുറത്ത്,
സെക്രട്ടറിമാരായി വിനു എടക്കര വയൽ ,വി.എം പൗലോസ്, ചന്ദ്രൻ ഒലിവയൽ, ഷാജൻ വെള്ളിത്തോട്, ശശി മൊട്ടംങ്കര, റജീന മുജീബ്, വിജയൻ മടപ്പള്ളം എന്നിവരെയും തിരഞ്ഞെടുത്തു.
വയനാട് ഹിൽഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ഷെയർ സർട്ടിഫിക്കറ്റ് വിതരണം ഡി സി സി  ജനറൽ സെക്രട്ടറി കെ.ഇ.വിനയൻ നിർവ്വഹിച്ചു. കിസാൻ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് വി.എൻ ശശീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. കിസാൻ കോൺഗ്രസ് ജില്ലാ സെക്രട്ടറി കെ.എം കുര്യാക്കോസ്, ബ്ലോക്ക് പ്രസിഡണ്ട് വിജയൻ തോമ്പ്രാങ്കുടി, മുൻമണ്ഡലം പ്രസിഡണ്ട് ബേബി വർഗ്ഗീസ്, ക്ഷീര കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഷാജി തോമ്പ്രയിൽ , വൈസ് പ്രസിഡണ്ടുമാരായ ടി.പി ഷിജു, എം ജി ബേബി, പി.ഡി ജോസഫ്, സെക്രട്ടറി പി.പി പൈലി, 
കെ.രാധാകൃഷ്ണൻ ,ജയാനന്ദൻ, ടി.ഒ ബേബി, ആദിവാസി കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അമ്പാടി, തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *