March 29, 2024

കടുവകളുടെ ജനവാസ കേന്ദ്രങ്ങളിലേക്കുള്ള സഞ്ചാരം സാമൂഹിക പ്രശ്നം സൃഷ്ടിക്കുന്നു

0
Img 20220722 Wa00242.jpg
റിപ്പോർട്ട് .സി .ഡി .സുനീഷ്……
കൽപ്പറ്റ : വന ആവാസ വ്യവസ്ഥകളോട്  ചേർന്ന് നിൽക്കുന്ന പ്രദേശങ്ങളിൽ മനുഷ്യ വന്യ മൃഗങ്ങൾ തമ്മിലുള്ള സംഘർഷം ചരിത്രാതീത കാലം മുതൽ കേൾക്കുന്നത്. 
മാറുന്ന കാലാവസ്ഥയുടെ പരിണിത ഫലമായി ,വിഭവങ്ങളുടെ ശോഷണം ,പ്രത്യേകിച്ചും ,വെള്ളം ,ഭക്ഷണം ഈ
പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നു.
വയനാട്ടിൽ ഈ അടുത്ത കാലത്ത് കടുവ ,ആന ,പന്നി എന്നിവയുടെ ജനവാസ മേഖലയിലേക്കും കൃഷിഭൂമിയിലേക്കുള്ള  പ്രവേശനം വലിയ സംഘർഷമാണ് ഉണ്ടാക്കുന്നത്. 
സംസ്ഥാനത്തെ കടുവകളുടെ ഏറ്റവും വലിയ ആവാസ ഭൂമികയാണ് വയനാട്.,
കടുവകളുടെ കണക്കെടുപ്പ് പ്രകാരം സംസ്ഥാനത്ത് 190 കടുവകൾ ഉള്ളതിൽ 84 എണ്ണവും വയനാട്ടിലാണ്. 
2016 /2017 കാലഘട്ടത്തിൽ വനം വകുപ്പ് നടത്തിയ സർവ്വേയിൽ വയനാട് വന്യജീവി സങ്കേതത്തിൽ 75 കടുവകളും ,നോർത്ത് വയനാടിൽ അഞ്ചും ,സൗത്ത് വയനാടിൽ നാലും കടുവകളാണ് കണ്ടെത്തിയത്.
കടുവ സങ്കേതങ്ങളായ പെരിയാറിനേയും പറമ്പിക്കുളത്തേയും കടത്തി വെട്ടിയാണ് 
വയനാട് കടുവകളുടെ എണ്ണത്തിൽ ഒന്നാമതായത്. 
'
അവസാന സർവ്വേ കഴിഞ്ഞ് അഞ്ച് വർഷത്തിനിടയിൽ പെറ്റു പെരുകി കടുവകളുടെ എണ്ണം കൂടി. 
കടുവകളുടെ പുതിയ കണക്കെടുപ്പ് വനം വകുപ്പ് ഇത് വരെ പുറത്ത് വിട്ടിട്ടില്ല.
പാരിസ്ഥിതിക അഭയാർത്ഥികളായി പലായനം ചെയ്യുന്ന കടുവകൾ സൃഷ്ടിക്കുന്ന സാമൂഹിക സാമ്പത്തിക ആഘാതം ലഘുകരിക്കാൻ പല പദ്ധതികളും സർക്കാർ നടപ്പിലാക്കുന്നുണ്ടെങ്കിലും അവയെല്ലാം മറി കടന്നാക്ക് ഈ പ്രതിസന്ധി രൂക്ഷമാകുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *