June 26, 2026

വയനാട് ബൈക്കേഴ്സ് ക്ലബ്ബിന് പുതിയ ഭാരവാഹികൾ

0
IMG-20220722-WA00252.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വയനാട് ബൈക്കേഴ്സ് ക്ലബ്ബിന്റെ 2022 വർഷത്തെ ജനറൽ ബോഡി സ്പോർട്സ് കൗൺസിൽ സംസ്ഥാന സമിതി അംഗം കെ. റഫീഖ് ഉദ്ഘാടനം ചെയ്തു, ചടങ്ങിൽ വയനാട് ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ്‌ സലിം കടവൻ, വയനാട് ബൈക്കേഴ്സ് ചീഫ് പാട്രൺ ടി പി പോൾ തുടങ്ങിയവർ സംസാരിച്ചു.2022-24 വർഷത്തെ ഭരണ സമിതി അംഗങ്ങളായി പ്രസിഡന്റ്‌. ഡോ മുഹമ്മദ്‌ സാജിദ്, സെക്രട്ടറി സി പി സുധീഷ്, ട്രെഷറർ അബ്ദുൽ ഹാരിഫ് വൈസ്. പ്രസിഡന്റ്‌ ഹാഷിം യൂ കെ, പ്രേജിത് പി, ജോ. സെക്രട്ടറി ഷൈജൽ കുന്നത്തു, ഷിനോജ് എന്നിവരെ തിരഞ്ഞെടുത്തു.
വയനാട്ടിൽ സൈക്കിളിന്റെ ജനകീയവത്കരണത്തിനായി സൈക്ലിങ് ട്രാക്കുകൾ നിർമ്മിക്കണമെന്ന് ഭരണ സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *