April 25, 2026

എസ്ഡിപിഐ നിവേദനം നൽകി

0
IMG-20220728-WA00222.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : മാനന്തവാടി നഗരസഭയിലെ മാനന്തവാടി ടൗണിൽ തലശ്ശേരി റോഡിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ നൂറ് കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന ബസ് വെയിറ്റിങ് ഷെഡ് പൊളിച്ചു നീക്കിയിട്ട് മാസങ്ങളായി. കണ്ണൂർ, തലശ്ശേരി, ഇരിട്ടി, പേര്യ തലപ്പുഴ തുടങ്ങി വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ ഇവിടെ നിന്നാണ് ബസ്സ്‌ കയറുന്നത്. അതിനാൽ തന്നെ വെയിറ്റിങ് ഷെഡ് പുനർ നിർമ്മിക്കാത്തതിനാൽ മഴയും വെയിലും കൊണ്ട് യാത്രക്കാർ ദുരിതത്തിലാകുകയാണ്.എത്രയും വേഗം മുൻപ് ഉണ്ടായിരുന്ന വെയിറ്റിങ് ഷെഡ് പുനർ നിർമിച്ച് യാത്രക്കാരുടെ ദുരിതത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് എസ്ഡിപിഐ മുനിസിപ്പൽ പ്രസിഡന്റ് ഫൈസൽ പഞ്ചാരക്കൊല്ലി മാനന്തവാടി മുനിസിപ്പൽ ചെയർമാനും സെക്രട്ടറിക്കും നിവേദനം നൽകി. നൗഷാദ് ചെറ്റപ്പാലം, ഷെഫീർ പിലാക്കാവ് തുടങ്ങിവർ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *