June 26, 2026

വിജിലന്‍സ് ഓഫീസറാണെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ അന്തര്‍ സംസ്ഥാന തട്ടിപ്പ് വീരന്‍ പോലീസ് പിടിയില്‍

0
GridArt_20220731_1159540102.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി :  സുല്‍ത്താന്‍ബത്തേരി പോലീസ് സ്റ്റേഷനില്‍ കുപ്പാടി സ്വദേശി അമല്‍ദേവ് നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി ഹര്‍ഷാദലിയെ (33)
പോലീസ് പിടികൂടിയത്. 28 ന് തീയ്യതി വിജിലന്‍സ് ഓഫീസര്‍ എന്ന വ്യാജേന അമല്‍ ദേവിനെ സമീപിച്ച പ്രതി ഹര്‍ഷാദലി 55,000 രൂപ വരുന്ന ഫോണ്‍ കൈപ്പറ്റി പണം നല്‍കാതെ കബളിപ്പിക്കുകയായിരുന്നു. കൂടുതല്‍ അന്വേഷണം നടത്തിയപ്പോള്‍ വയനാട് ജില്ലയിലും കേരളത്തിലെ മറ്റു ജില്ലകളിലും മറ്റു സംസ്ഥാനങ്ങളിലും ടിയാന്‍ സമാനമായ തട്ടിപ്പുകള്‍ നടത്തിയതായി പോലീസിന് അന്വേഷണത്തില്‍ വ്യക്തമായി. പ്രതി തന്റെ ഇരകളോട് പല ആവശ്യങ്ങളും പറഞ്ഞും വാഗ്ദാനങ്ങള്‍ നല്‍കിയും തട്ടിപ്പ് നടത്തി കബളിപ്പിക്കുകയാണ് പതിവ് . സുല്‍ത്താന്‍ബത്തേരി പോലീസ് ,ഇയ്യാൾക്കെതിരെ കേസെടുത്തു കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.
സമാനമായ ഏറെ പരാതികളും പോലീസ് അന്വേഷിച്ച് വരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *