September 20, 2026

പുള്ളിമാനിനെ വേട്ടയാടിയ സംഘത്തിലെ ഒരാള്‍ വനപാലകരുടെ പിടിയിലായി

0
GridArt_20220731_1915295472.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുല്‍പള്ളി: പുള്ളിമാനിനെ വേട്ടയാടിയ സംഘത്തിലെ ഒരാള്‍ വനപാലകരുടെ പിടിയിലായി. പെരിക്കല്ലൂര്‍ കാട്ടുനായ്ക കോളനിയിലെ ഷിജുവിനെയാണ്(45)ചെതലത്ത് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ കെ.പി. അബ്ദുല്‍സമദ്, ഡപ്യൂട്ടി റേഞ്ച് ഓഫീസര്‍ പി.പി. മുരളീധരന്‍, ഫോറസ്റ്റര്‍മാരായ കെ.യു. മണികണ്ഠന്‍, എ.കെ. സിന്ധു, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ താരാനാഥ്, ഇ.പി. ശ്രീജിത്, അജിത്കുമാര്‍, സതീശന്‍ എന്നിവരടങ്ങുന്ന ടീം ആണ്  അറസ്റ്റു ചെയ്തത്. പാതിരി വനത്തില്‍ കുടുക്കുവെച്ചാണ് പുള്ളിമാനിനെ വേട്ടയാടിയത്. പ്രതിയില്‍നിന്ന പാകം ചെയ്തതും ഉണക്കിയതുമായ മാംസം, വേട്ട സാമഗ്രികള്‍ എന്നിവ പിടിച്ചെടുത്തു. പെരിക്കല്ലൂര്‍ കേന്ദ്രീകരിച്ചുള്ള സംഘത്തിലെ അംഗമാണ് ഷിജു. അതിര്‍ത്തി വനത്തില്‍ നടത്തിയ മറ്റു മൃഗവേട്ടകളെക്കുറിച്ചു പ്രതി മൊഴി നല്‍കിയതായി റേഞ്ച് ഓഫീസര്‍ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *