March 28, 2024

കേരള എൻ.ജി. ഒ സംഘ് സംസ്ഥാന സമ്മേളനം ജൂലൈ 16,17 തീയതികളിൽ

0
Img 20220709 Wa00482.jpg
കൽപ്പറ്റ: കേരള എൻ.ജി.ഒ സംഘ് സംസ്ഥാന സമ്മേളനം ജൂലൈ 16,17 തീയതികളിൽ മാനന്തവാടിയിൽ വച്ച് നടത്തുമെന്ന് എൻ.ജി.ഒ സംഘ് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന സർക്കാർ ജീവനക്കാർക്കിടയിൽ ദേശീയതയെ ഉയർത്തി പിടിച്ച് പ്രവർത്തിക്കുന്ന സംഘടനയാണ് കേരള എൻ.ജിഒ സംഘ്. പത്മശ്രീ ഡോ. ധനജ്ഞയ് ദിവാകരൻ ചെയർമാനായും എൻ.ജി.ഒ സംഘ് സംസ്ഥാന ജോയിൻ സെക്രട്ടറി കെ. ഗോപാലകൃഷ്ണൻ ജനറൽ കൺവീനറായും 101 അംഗ സ്വാഗത സംഘം 43-ാം സംസ്ഥാന സമ്മേളന പ്രവർത്തനത്തിന് നേതൃത്വം നൽകി വരികയാണ്. കേരളത്തിലെ സർക്കാർ ജീവനക്കാർ ഒട്ടേറെ വെല്ലുവിളികളാണ് നേരിടുന്നത് തുടർ ഭരണം കിട്ടിയതിന്റെ അഹങ്കാരത്തിൽ സർക്കാർ ജീവനക്കാരുടെ നിലവിലുളള പല ആനു കൂല്യങ്ങൾ കവർന്നെടുത്തു കഴിഞ്ഞു. അർഹതപ്പെട്ട ഡി.എ കുടിശ്ശിക തീർത്ത് തരുന്നതിൽ പരാജയപ്പെട്ട സർക്കാർ ഇപ്പോൾ ഇന്ത്യൻ ഭരണഘടനക്ക് നേരെ വെല്ലുവിളി ഉയർത്തു കയാണ്. 11-ാം ശമ്പള പരിഷ്കരണത്തിന്റെ മറവിൽ കാലങ്ങളായി ലഭിച്ചുകൊണ്ടിരുന്ന സർവ്വീസ് വെയിറ്റേജ് പൂർണ്ണമായും ഇല്ലാതാക്കുകയും ഹിറ്റ്മെന്റ് ബെനിഫിറ്റ് 12 ൽ നിന്ന് 10 ശതമാനമായി കുറക്കുകയും എച്ച്.ആർ.എയുടെ ഘടന തന്നെ അട്ടിമറിച്ചിരിക്കുകയു മാണ്.
 ബഹുഭൂരിപക്ഷം ജീവനക്കാർക്കും 2020 മുതൽ ലഭിക്കേണ്ട ലീവ് സറണ്ടർ ആനുകൂല്യങ്ങൾ ക്ലാസ് ജീവനക്കാർക്കും പാർട്ട് ടൈം ജീവനക്കാർക്കും മാത്രമാണ് സർക്കാർ നല്കിയിട്ടുള്ളത്. ഇത് ജീവനക്കാരോട് കാണിക്കുന്ന വിവേചനമാണ്. 
തങ്ങൾ അധികാരത്തിൽ വന്നാൽ പങ്കാളിത്ത പെൻഷൻ പിൻവലിച്ച് 2013 ഏപ്രിൽ 1 മുതൽ സർവ്വീസിൽ കയറിയ മുഴുവൻ ജീവനക്കാർക്കും സ്റ്റാറ്റ്യൂട്ടറി പെൻഷൻ നടപ്പിലാക്കുമെന്ന് പറഞ്ഞ സർക്കാർ സ്റ്റാറ്റ്യൂട്ടറി പെൻഷൻ നടപ്പിലാക്കിയിട്ടില്ലന്ന് മാത്രമല്ല പങ്കാളിത്ത പെൻഷൻ പഠിക്കുന്നതിന് നിയോഗിച്ച കമ്മീഷൻ റിപ്പോർട്ട് നാളിത് വരെ പുറത്ത് വിട്ടിട്ടില്ലന്നും ഭാരവാഹികൾ പറഞ്ഞു.
മാനന്തവാടി നാലാം മൈൽ ജ്യോതിസ് ഓഡിറ്റോറിയത്തിൽ വച്ചാണ് സമ്മേളനം നടത്തുന്നത്. പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ. നന്ദകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന കൗൺസിൽ,പ്രതിനിധി സമ്മേളനം, യാത്രയയപ്പ്, സംഘടനാ തിരഞ്ഞെടുപ്പ് ,സെമിനാർ എന്നിവയാണ് ഇതോടനുബന്ധിച്ച് നടക്കും. 
എൻ ജി ഒ സംഘ് സംസ്ഥാന പ്രസിഡണ്ട് ടി എൻ രമേശ്, സംസ്ഥാന ജനറൽ സെക്രട്ടറി എ പ്രകാശ്, മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. ടി. സുകുമാരൻ,
 എൻ.ജി.ഒ. സംഘ് ജില്ലാ സെക്രട്ടറി വി.പി.ബ്രിജേഷ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *