July 28, 2026

കല്ലോടി തിരുനാളിന് കൊടിയേറി: 11 വരെയാണ് തിരുനാൾ

0
SOL_4724
By ന്യൂസ് വയനാട് ബ്യൂറോ

വയനാട്ടിലെ ഏറ്റവും പ്രശസ്തവും പുരാതനവുമായ മരിയന്‍ തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നായ കല്ലോടി സെന്‍റ് ജോര്‍ജ് ഫൊറോന ദേവാലയത്തിലെ പരിശുദ്ധ ദൈവമാതാവിന്‍റെയും, വി.സെബാസ്ത്യാനോസിന്‍റെയും തിരുനാള്‍ ആഘോഷങ്ങള്‍ക്ക് വികാരി .ഫാദര്‍ അഗസ്റ്റിന്‍ പുത്തന്‍പുര കൊടിയേറ്റി. അസി.വികാരി ഫാദര്‍ സുനില്‍ മഠത്തില്‍ സഹകാര്‍മ്മികനായിരുന്നു, 11 ദിവസം നീളുന്ന തിരുനാളില്‍ 10,11 തിയതികള്‍ പ്രധാന തിരുനാള്‍ ദിനങ്ങളാണ്. എല്ലാ ദിവസങ്ങളിലും വൈകുനേരം ദിവ്യബലി, നൊവേന, വചന പ്രഘോഷണം ഇവ നടത്തുന്നു. 9 – ാംതിയതി വൈകുന്നേരം മതബോധനം, ഭക്തസംഘടനകള്‍ ഇവയുടെ വാര്‍ഷികം, കലാപരിപാടികള്‍ ഇവയും ഉണ്ടാകും. 10  ാം  തിയതി തിരുകര്‍മ്മങ്ങള്‍ക്ക് മുന്‍ വികാരി റവ.ഫാദര്‍ ജോസ് കൊച്ചറയ്ക്കല്‍ മുഖ്യ കാര്‍മ്മീകനാകും. പുളിഞ്ഞാംമ്പറ്റ പന്തലിലേക്ക് വര്‍ണ്ണാഭവും, ഭക്തി സാന്ദ്രവുമായ പ്രദക്ഷിണം. തുടര്‍ന്ന് മേളകാഴ്ച, അകാശവിസ്മയം ഇവ നടക്കും. സമാപന ദിവസത്തെ തിരുനാള്‍ കുര്‍ബ്ബാനക്ക് .ഫാദര്‍ പോള്‍ മുഖ്യ കാര്‍മ്മീകനായിരിക്കും. തുടര്‍ന്ന് പ്രദക്ഷിണം, നേര്‍ച്ച ഭക്ഷണം ഇവയോടെ11 ദിവസം നീണ്ടു നില്‍ക്കുന്ന തിരുനാള്‍ സമാപിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *