April 25, 2024

ഫുട്ബോൾ ടുർണ്ണമെന്റ് 3 മുതൽ

0
 മാനന്തവാടി.. ഫെബ്രുവരി 7, 8,9 തീയതികളിൽ മാനന്തവാടിയിൽ വച്ച് നടക്കുന്ന സി.പി.ഐ വയനാട് ജില്ല സമ്മേളനത്തിന്റെ ഭാഗമായി സി പി ഐ പനമരം മണ്ഡലം കമ്മറ്റി സംഘടിപ്പിക്കുന്ന അഖില വയനാട് പ്രൈസ് മണി സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് കൊമ്മയാട് മിനി സ്റ്റേഡിയത്തിൽ 3ന് ആരംഭിക്കും  വയനാട്ടിലെ പതിന്നാറ്  ടീമുകൾ ടൂർണമെൻറിൽ പങ്കെടുക്കും. 3 ന് രാവിലെ  ഒൻപത് മണിക്ക് സി.പി.ഐ. ജില്ലാ എക്സിക്യുട്ടീവ് അംഗം ഇ.ജെ ബാബു മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും. നാലാം തീയതി നടക്കുന്ന സമാപന യോഗത്തിൽ സി പി ഐ ജില്ലാ സെക്രട്ടറി വിജയൻ ചെറുകര വിജയികൾക്ക് ക്യാഷ് അവാർഡുകൾ സമ്മാനിക്കുമെന്ന് ടൂർണമെന്റ് കമ്മറ്റി അറിയിച്ചു. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.കെ.വി.രാജൻ, സാനു സൈമൺ, എം.ജെ.ജോയി, ഷിജു അഗസ്റ്റിൻ, സിദ്ദീഖ്.എ, അബ്ദുൾ കരീം എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *