കേന്ദ്ര-കേരള സർക്കാരുകൾ കർഷകരെ വേട്ടയാടുന്നു: ഫാർമേഴ്സ് റിലീഫ് ഫോറം
കൽപ്പറ്റ: ആനുകൂല്യങ്ങളെല്ലാം നിഷേധിച്ച് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ കർഷകരെ വേട്ടയാടുകയാണന്ന് ഫാർമേഴ്സ് റിലീഫ് ഫോറം സംസ്ഥാന ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
മന്ത്രിമാരും എം.എൽ.എമാരും സുഖചികിത്സക്കും വിദേശ പര്യടനത്തിനും കോടികൾ ചിലവഴിക്കുന്ന സർക്കാർ കർഷകർക്കുള്ള എല്ലാ ആനുകൂല്യങ്ങളും തടയുകകയാണ്. കാർഷിക പ്രതിസന്ധിയും വിലയിടിവും സർക്കാർ കണ്ടില്ലന്ന് നടിക്കുകയാണ്. അതിന്റെ തെളിവാണ് ബഡ്ജറ്റിൽ കാർഷിക മേഖലക്കുണ്ടായ അവഗണന. നിയമസഭയിലും പാർലമെന്റിലും കർഷകന് വേണ്ടി ശബ്ദിക്കാൻ ആളില്ല. മുദ്ര ലോൺ എന്ന പേരിൽ വ്യവസായ തട്ടിപ്പാണ് നടത്തുന്നത്.
കർഷകർക്കുള്ള ആനുകൂല്യങ്ങളും പെൻഷനും പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പോസ്റ്റാഫീസുകൾക്ക് മുമ്പിൽ സമരം നടത്തും.
കർഷക ആത്മഹത്യ വർദ്ധിപ്പിക്കുന്നതിനാണ് സർക്കാരുകൾ പ്രോത്സാഹനം നൽകുന്നത്. ക്ഷേമപദ്ധതികൾ പാടെ അവഗണിച്ചു. കാർഷിക പ്രശ്നങ്ങൾ ഉയർത്തി പ്രവർത്തിക്കുന്ന സംഘടനകളുടെ ഏകോപനത്തിന് എഫ്.ആർ.എഫ്. നേതൃത്വം വഹിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. കർഷക ജനാധിപത്യ മുന്നണി അത്യവശ്യമായി വന്നിരിക്കുകയാണന്ന് ഇവർ പറഞ്ഞു
.സംസ്ഥാന ഭാരവാഹികളായ എൻ.ജെ. ചാക്കോ , എ.എൻ.മുകുന്ദൻ, ടി.ഇബ്രാഹിം, വിദ്യാധരൻ വൈദ്യർ തുടങ്ങിയവർ വാർത്താ സമ്മേളന ത്തിൽ പങ്കെടുത്തു.






Leave a Reply