June 20, 2026

കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ എഫ്. സോൺ കലോത്സവം ഫെബ്രുവരി 12 മുതൽ മുട്ടിൽ ഡബ്ല്യൂ.എം.ഒ. കോളേജിൽ: മാനേജ്മെന്റ് നിലപാട് മതനിരപേക്ഷ കേരളത്തിന് അപമാനമെന്ന് എസ്.എഫ്.ഐ.

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കാലിക്കറ്റ് സർവ്വകലാശാല എഫ്. സോൺ കലോത്സവം മുട്ടിൽ ഡബ്ല്യൂ.എം.ഒ. കോളേജിൽ നടത്തുന്നതിന് എതിർപ്പ് നിൽക്കുന്ന  മാനേജ്മെന്റ് നിലപാട് മതനിരപേക്ഷ കേരളത്തിന് അപമാനമെന്ന് എസ്.എഫ്.ഐ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

     ക്യാമ്പസിന് സമീപം കൊയത്ത് ഒഴിഞ്ഞ പാടത്ത് ഫെബ്രുവരി 12 മുതൽ 15 വരെ യൂണിവേഴ്സിറ്റി യൂണിയൻ നേതൃത്വത്തിൽ നടത്തുമെന്ന്  ഇവർ പറഞ്ഞു. 12, 13 തിയതികളിൽ സ്റ്റേജിതര മത്സരങ്ങൾ കൽപ്പറ്റ എൻ.എം. എസ്.എം. ഗവ.കോളേജയും സ്റ്റേജിനങ്ങൾ 14, 15 തിയ്യതികളിൽ  മുട്ടിലിലുമാണ് നടക്കുന്നത്. നാട്ടിൻ പുറത്തെ ഗ്രാമോത്സവങ്ങളുടെ ഗൃഹാതുരമായ ഓർമ്മ പുതുക്കുന്ന  തരത്തിൽ കലോത്സവത്തെ കൊയ്ത്തൊഴിഞ പാടത്ത് ഉത്സവം കൂടാം എന്ന പേരിൽ ജനകീയ ഉത്സവമാക്കി  തീർക്കാനാണ് ലക്ഷ്യമിടുന്നത്. 
   മത്സരത്തിനുള്ള രജിസ്ട്രേഷൻ പൂർത്തിയായി കഴിഞ്ഞു. വയനാട് ജില്ലയിലെ 21 കോളേജുകളിൽ നിന്നായി നൂറ് കണക്കിന് വിദ്യാർത്ഥികളാണ് മത്സരങ്ങളിൽ മാറ്റുരക്കുന്നത്.  ടോയ്ലറ്റുകൾ ഇല്ല എന്ന കാരണം പറഞ്ഞാണ് മാനേജ്മെന്റ് കലോത്സവത്തിന് സൗകര്യം നിഷേധിച്ചതെന്നും അതിന് പിന്നിൽ രാഷ്ട്രീയമുണ്ടന്നും ഇവർ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *