April 26, 2024

സി.പി.ഐ. വയനാട് ജില്ലാ സമ്മേളനം മാനന്തവാടിയിൽ തുടങ്ങി: റെഡ് വളണ്ടിയർ മാർച്ച് നാളെ.. സമ്മേളനം 9-ന് സമാപിക്കും.

0
3
സിപിഐ വയനാട് ജില്ലാസമ്മേളനത്തിന് കൊടിയുർന്നു.
മാനന്തവാടി (വിജി വിജയൻനഗർ) സി പി ഐ വയനാട് ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് പൊതു സമ്മേളനനഗരിയിൽ പതാകയുർന്നു. സ്വാഗതസംഘം ചെയർമാൻ എൽ.സോമൻ നായർ സമ്മേളനത്തിന് തുടക്കം കുറിച്ച് പതാകയുർത്തി.അട്ടമല മുസ്തഫയുടെ സ്മൃതി മണ്ഡപത്തിൽ നിന്നും എത്തിച്ച പതാക സിപിഐ സംസ്ഥാന കൗൺസിൽ അംഗം പി.കെ. മൂർത്തിയും. മാനന്തവാടി അച്ചുതന്റെ സ്മൃതി മണ്ഡപത്തിൽ നിന്നും എത്തിച്ച കൊടിമരം ജോണി മറ്റത്തിലാനിയും കാക്കവയൽ സി എച്ച് കുഞ്ഞിരാമൻനായരുടെ സ്മൃതി മണ്ഡപത്തിൽ നിന്നും എത്തിച്ച ബാനർ ജില്ലാ എക്സിക്യൂട്ടിവ് അംഗം ഇ.ജെ.ബാബും മുൻ.എം.എൽ.എ.കമ്മനയിലെ കെ.കെ.അണ്ണൻ സ്മൃതി കുടീരത്തിൽ നിന്ന് എത്തിച്ച ദീപശിഖ സി പി ഐ ജില്ലാ സെക്രട്ടറി വിജയൻ ചെറുകര സമ്മേളനഗരിയിൽ സ്ഥാപിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ ജാഥകൾ മാനന്തവാടി ബസ്സ് സ്റ്റാന്റ് പരിസരത്ത് സംഗമിച്ച് ഗന്ധി പാർക്കിലെ പൊത സമ്മേളനനഗരിയിൽ എത്തിയത്.സി പി ഐ ജില്ലാ അസ്സിസ്റ്റ് സെക്രട്ടറിമാരയ പി.എസ്.വിശ്വംഭരൻ, സി.എസ് സ്റ്റാന്റലി, മണ്ഡലം സെക്രട്ടറിമാരയ വി.കെ.ശശിധരൻ, സി.എം.സുധിഷ്, ടി.ജെ.ചക്കോച്ചൻ ബാബു .പി.അമ്പി ചിറയിൽ മഹിതമൂർത്തി, എ.എ.സുധാകരൻ, രജിത്ത് കമ്മന, രാജൻ വെള്ളമുണ്ട എന്നിവർ നേതൃത്വം നൽകി. നാളെ  വൈകുന്നേരം 4 മണിക്ക് എരുമതെരുവിൽ നിന്ന് റെഡ് വളണ്ടിയർ മാർച്ച് ആരംഭിക്കും തുടർന്ന് മാനന്തവാടി ഗാന്ധി പാർക്കിൽ നടക്കുന്ന പൊതുസമ്മേളനം സി പി ഐ ദേശിയ സെക്രട്ടറിയേറ്റ് അംഗം പന്ന്യൻ രവിന്ദ്രൻ ഉദ്ഘാടനംചെയ്യും. സി പി ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി, മന്ത്രി വി എസ് സുനിൽകുമാർ, കെ.രാജൻ എം എൽഎ, ജില്ലാ സെക്രട്ടറി വിജയൻ ചെറുകര എന്നിവർ പ്രസംഗിക്കും തുടർന്ന് ഗാനമേള 8 ന് രാവിലെ മാനന്തവാടി നഗരസഭ ഹാളിൽ (വി. ജോർജ്നഗറിൽ) പ്രതിനിധിസമ്മേളനം സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനംചെയ്യും.ചടങ്ങിൽ മുൻകാല പ്രവർത്തകരെ ആദരിക്കും. മന്ത്രി കെ.രാജു, ടി.പുരുഷോത്തമൻ, എന്നിവർ പ്രസംഗിക്കും 9ന് സമ്മേളനം സമാപിക്കും.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *