April 24, 2024

വയനാട് മെഡിക്കല്‍ കോളജ്: എം.എല്‍.എ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു-മുസ്ലിം ലീഗ്

0
കല്‍പ്പറ്റ: സംസ്ഥാന ബജറ്റില്‍ വയനാട് മെഡിക്കല്‍ കോളജിന് 100 കോടി അനുവദിച്ചെന്ന അവകാശവാദമുന്നയിച്ച് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ സി.കെ ശശീന്ദ്രന്‍ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മുസ്്‌ലിം ലീഗ് ജില്ലാ കമ്മിറ്റി യോഗം ആരോപിച്ചു. മെഡിക്കല്‍ കോളജിനെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്നും, 100 കോടി വകയിരുത്തിയിട്ടുണ്ടെന്നുമുള്ള കല്‍പ്പറ്റ എം.എല്‍.എ, സി.കെ ശശീന്ദ്രന്റെ വാദം തെറ്റാണ്. ടോക്കണ്‍ പ്രൊവിഷനില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പദ്ധതികളുടെ ലിസ്റ്റ് കാട്ടിയാണ് എം.എല്‍.എ നൂറ് കോടി അനുവദിച്ചതെന്ന വാദമുന്നയിക്കുന്നത്. ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായി എം എല്‍ എമാര്‍ തങ്ങളുടെ മണ്ഡലത്തിലെയും പൊതുവായ കാര്യങ്ങളിലും ധനവകുപ്പിന് വിവിധ പദ്ധതികള്‍ അംഗീകാരത്തിനായി സമര്‍പ്പിക്കാറുണ്ട്. 
10 ലക്ഷം രൂപക്ക് തീരുന്ന ഒരു പദ്ധതിയാണെങ്കില്‍ പോലും മിനിമം 50 ലക്ഷം രൂപയെങ്കിലും ഇത്തരം പ്രൊപ്പസലുകളില്‍ വെക്കുന്നത് സാധാരണമാണ്. ധനമന്ത്രി നിയമസഭയില്‍ നടത്തിയ ബജറ്റ് പ്രസംഗത്തില്‍ മെഡിക്കല്‍ കോളജിന് തുക വകയിരുത്തിയ കാര്യം പരാമര്‍ശിച്ചിട്ടില്ല. എം എല്‍ എ നല്‍കിയ പ്രൊപ്പോസലിലെ 100 കോടി ഒരിക്കലും ലഭിക്കാന്‍ വീദൂരസാധ്യത പോലുമില്ല. വസ്തുതകള്‍ ഇതായിരിക്കെ മെഡിക്കല്‍ കോളജിന് 100 കോടി രൂപ അനുവദിച്ചുവെന്ന തരത്തില്‍ എം എല്‍ എ നടത്തുന്ന പ്രചരണം സ്വന്തം കഴിവ് കേട് മറച്ചുവെക്കാനനാണെന്നും യോഗം വിലയിരുത്തി. കര്‍ഷകര്‍, തോട്ടം തൊഴിലാളികള്‍, കര്‍ഷക തൊഴിലാളികള്‍ തുടങ്ങിയ വിഭാഗം ജനങ്ങള്‍ക്കൊന്നും ആശ്വാസം പകരുന്ന പ്രഖ്യാപനങ്ങളില്ലാത്തതാണ് പതിവ് പോലെ ഇത്തവണത്തെയും എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ബജറ്റ്. 
   ജില്ലക്ക് ആവശ്യമായി ഫണ്ട് അനുവദിപ്പിക്കാന്‍ കഴിയാത്തത് ഭരണകക്ഷി എം.എല്‍.എമാരുടെ കഴിവ് കേടാണെന്നും യോഗം കുറ്റപ്പെടുത്തി. പ്രസിഡന്റ് പി.പി.എ കരീം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി സ്വാഗതം പറഞ്ഞു. പി.കെ അബൂബക്കര്‍, എന്‍.കെ റഷീദ്, ടി. മുഹമ്മദ്, പി. ഇബ്രാഹിം മാസ്റ്റര്‍, സി. മൊയ്തീന്‍കുട്ടി, പടയന്‍ മുഹമ്മദ്, യഹ്‌യാഖാന്‍ തലക്കല്‍, എം. മുഹമ്മദ് ബഷീര്‍, കെ. നൂറുദ്ദീന്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *