April 26, 2024

ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം മത വിദ്യാഭ്യാസവും വളർത്തി കൊണ്ട് വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ

0
Img 20180206 Wa0282
മാനന്തവാടി: ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം മത വിദ്യാഭ്യാസവും വളർത്തി കൊണ്ട് വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു 
മത വിദ്യാഭ്യാസത്തിലൂടെ മാത്രമേ
വിജയം നേടി എടുക്കാൻ കഴിയു.
മത ഭൗതികവിദ്യാഭ്യാസ നവോത്ഥാന മേഖലക്ക് സമസ്തക്ക് കീഴിലുള്ള സ്ഥാപനങ്ങൾ വിലപ്പെട്ട സംഭാവനകളാണ് നൽകുന്നത്.
ഓരോ പ്രദേശത്തും ഉയരുന്ന മത സ്ഥാപനങ്ങൾ സമുദായത്തിന്റെയും നാടിന്റെയും അനുഗ്രഹമാണെന്നും തങ്ങൾ പറഞ്ഞു 
മാനന്തവാടി എരുമത്തെരുവ് ചെറ്റപ്പാലം ബൈപാസ് റോഡിൽ കോട്ടക്കുന്നിൽനിർമ്മിക്കുന്ന വരക്കൽ മുല്ലക്കോയ തങ്ങൾഇസ്ലാമിക് കോംപ്ലക്സിന്റെ ശിലാസ്ഥാപനകർമ്മം നിർവ്വഹിച്ച് കൊണ്ട്പ്രസംഗിക്കുകയായിരുന്നുപാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ.
സമസ്ത ജില്ലാ പ്രസിഡണ്ട് കെ ടി ഹംസ മുസ്ലിയാർ അദ്ധ്യക്ഷത വഹിച്ചു 
എസ് വൈ എസ് സംസ്ഥാന വർക്കിംഗ് സെക്രട്ടറി പിണങ്ങോട് അബൂബക്കർ ഹാജിഎസ് കെ .ജെ .എം. സംസ്ഥാന ട്രഷറർ എം എം ഇമ്പിച്ചിക്കോയ മുസ് ലിയാർ ജില്ലാ മുശാവറ അംഗം എം ഹസ്സൻ മുസ് ലിയാർ ആലിക്കോയ തങ്ങൾ പിലാക്കാവ് ഇമ്പിച്ചിക്കോയ തങ്ങൾ തലപ്പുഴ മാനന്ത വാടി റൈഞ്ച് പ്രസിഡണ്ട് ഉമ്മർദാരിമി കണ്ടങ്കിൽ സൂപ്പി ഹാജിമണിയ ലം കണ്ടി നസീർ ഹാജി സാജിദ് അമാനി സാദിഖുൽ അമീൻ ഫൈസി നിസാർ ദാരിമി പി വി എസ് മൂസ്സ കെ പി അബ്ദുൽ നാസർ ഹാരിസ് കാട്ടിക്കുളം സെയ്തലവി മാസ്റ്റർ ആസിർ എംചിറക്കര എന്നിവർ സംബന്ധിച്ചു വി എം ഇ സി ടി ജനറൽ സെക്രട്ടറി ടി എം എ ജലീൽ ദാരിമി സ്വാഗതവും പ്രസിഡണ്ട് സി കുഞ്ഞബ്ദുള്ള നന്ദിയും പറഞ്ഞു

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *