July 27, 2026

തലപ്പുഴ ഗവ:യു .പി .സ്കൂൾ അറുപത്തിമൂന്നാം വാർഷികം 10-ന്

0
20180207_121151
By ന്യൂസ് വയനാട് ബ്യൂറോ


തലപ്പുഴ ഗവ:യു .പി .സ്കൂൾ അറുപത്തിമൂന്നാം വാർഷികവും സർവ്വീസിൽ നിന്നും വിരമികുന്ന പ്രധാനാധ്യാപകൻ ബേബി മാഷിനുമുള്ള യാത്രയയപ്പും 10 ന് നടക്കുമെന്ന് സക്കൂൾ അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

10 ന് വൈകീട്ട് 5 മണിക്ക് നടക്കുന്ന പൊതുസമ്മേളനം ഒ.ആർ കേളു എം.എൽ.എ. ഉദ്ഘാടനം ചെയ്യും.2016ൽ മാതൃകാ അധ്യാപകനുള്ള അവാർഡ് ലഭിക്കുകയും 34 വർഷം സർവ്വീസ് പൂർത്തിയാക്കുകയും വിരമിക്കുകയും ചെയ്യുന്ന പ്രധാനാധ്യാപകൻ ബേബി മാസ്റ്റർക്ക് യാത്രയയപ്പും നൽകും. പൊതുസമ്മേളനത്തിനു ശേഷം കുട്ടികളുടെ കലാസന്ധ്യയും തുടർന്ന് മജീഷ്യൻ രാജേഷ് ചന്ദ്ര മയ്യഴി അവതരിപ്പിക്കുന്ന മാജിക്കൽ മ്യൂസിക്ക് നൈറ്റും അരങ്ങേറും.
വാർത്താ സമ്മേളനത്തിൽ പി.ടി.എ.പ്രസിഡന്റ് സക്കീർ ഹുസൈൻ, എസ്.എം.സി.ചെയർമാൻ ഗിരീഷ് കട്ടക്കളം, സംഘാടക സമിതി അംഗങ്ങളായ ജിമ്മി മാത്യു, 
കെ.വിപിൻ, ഷാജി മാത്യു തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *