April 30, 2024

കുത്തോം എ.യു.പി.സ്കൂൾ നൂറ്റിപതിനൊന്നാം വർഷത്തിലേക്ക്. വാർഷികവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും 10 ന്

0
20180207 120206
സ്വകാര്യ മേഖലയിലെ ആദ്യ വിദ്യാലയമായ കുത്തോം എ.യു.പി.സ്കൂൾ നൂറ്റിപതിനൊന്നാം വർഷത്തിലേക്ക്. സ്കൂളിന്റെ വാർഷികവും സർവ്വീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും 10 ന് നടക്കുമെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

1907 ൽ യശശരീരനായ സി.പി.ശേഖരൻ നായർ കുടിപ്പള്ളി കൂടമായി ആരംഭിച്ച കുത്തോം എ.യു.പി.സ്കൂളിൽ ഇന്ന് പ്രി- പ്രൈമറി മുതൽ ഏഴാം ക്ലാസ്സ് വരെ ആയിരത്തിലധികം കുട്ടികൾ പഠിക്കുന്നു. മലയാളം – ഇംഗ്ലീഷ് മീഡിയങ്ങൾ സ്കൗട്ട്, ഗൈഡ് ക്ലബ്ബുകൾ, എന്നിവയും മറ്റ്  ക്ലബ്ബുകളും പ്രവർത്തിച്ചുവരുന്നു.ഫെബ്രുവരി 10ന് രാവിലെ 10 മണിക്ക് ഗുരുസംഗമവും പൂർവ്വ വിദ്യാർത്ഥി സംഗമവും നടക്കും തുടർന്ന് പുതുതായി നിർമ്മിച്ച ഓപ്പൺ  സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി നിർവ്വഹിക്കും വൈകിട്ട് 4.30ന് ഘോഷയാത്രയും 6 മണിക്ക് നടക്കുന്ന സാംസ്ക്കാരിക സമ്മേളനം ഒ.ആർ.കേളു എം.എൽ.എ. ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികൾ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ കെ.പി.ശിവൻ, ഷംസുദീൻ മക്കിയാട്, എ.ഇ.സതീഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *