April 30, 2024

വൈദ്യുതി സുരക്ഷാ ബോധവൽക്കരണ പരിപാടി നടത്തി

0
കൽപ്പറ്റ:വൈദ്യുതി  സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി വയനാട് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെയും കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ വൈദ്യുതി സുരക്ഷാ ബോധവൽക്കരണ പരിപാടിയും ഹ്രസ്വ ചലചിത്ര പ്രധർശനവും നടത്തി  വൈദുതി സുരക്ഷാ പദ്ധതി നടപ്പിലാക്കുക വൈദ്യുതി അപകടം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ ആണ്   ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത് .
അമ്പിലേരി മദ്രസാ ഹാളിൽ നടന്ന പരിപാടി
നഗരസഭാ ചെയർ പേഴ്സൻ ഉമൈബ മൊയ്തീൻ കുട്ടി  ഉദ്ഘാടനം ചെയ്തു .
ചടങ്ങിൽ കേരള സർക്കാരിന്റെ സമ്പൂർണ്ണ വൈദ്യുതീകരണ പദ്ധതി സമയബന്ധിതമായി പൂർത്തീകരിച്ച് മാതൃകാ പരമായി നേതൃത്വം നൽകിയ കൽപ്പറ്റ മേജർ സെക്ഷനിലെ അസിസ്റ്റന്റ് എഞ്ചിനീയർ എ.പി അനിൽകുമാറിന്  സ്നേഹോപഹാരം ഉമൈബ മൊയ്തീൻ കുട്ടി നൽകി.  വാർഡ് കൗൺസിലർ കുഞ്ഞഹമ്മദ് അധ്യക്ഷനായിരുന്നു.
ചടങ്ങിൽ കൗൺസിലർമാരും  കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *