ഡോൺ ബോസ്കോ കോളേജിൽ ഡിജിറ്റൽ ലിറ്ററസി സെമിനാർ നടത്തി
സുൽത്തൻ ബത്തേരി ഡോൺ ബോസ്കോ കോളേജിലെ സോഷ്യൽ വർക്ക് വിഭാഗം ആധുനിക ലോകത്തിന്റെ ഏറ്റവും അനിവര്യമായ ഡിജിറ്റൽ മേഖലയിലെ നൂതന മേഖലകളെപ്പറ്റി അറിവ് സംഭരിക്കുക എന്ന ലക്ഷ്യത്തിൽ ഡിജിറ്റൽ ലിറ്ററസി സെമിനാർ സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഫാ.ഡോ.ജോയ് ഉള്ളാട്ടിൽ ഉദ്ഘാടനം ചെയ്തു. ഇ സാക്ഷരതയുടെ പ്രാധന്യത്തെ കുറിച്ച് വയനാട് ജില്ല ഇ സാക്ഷരത മിഷൻ കോഓർഡിനേറ്റർ അർജുൻ.പി.ജോർജ് ,ഓൺലൈൻ ബാങ്കിങ് എന്ന വിഷയത്തിൽ ലീഡ് ബാങ്ക് ഫിനാൻഷ്യൽ കൗൺസിലർമാരയ ജിലി ജോർജ്,ടി.കെ.മാത്തയി, വികസ്പീഡിയയുടെ പ്രാധന്യത്തെപ്പറ്റി ഡബ്ല്യു.എസ്.എസ്.എസ് അസിസ്ൻറ് ഡയറക്ടർ ഫാ. ജിനോജ് ,വികാസ് പീഡിയ ടെക്നിക്കൽ വിങ് ഹെഡ് ജുബിൻ അഗസ്റ്റിൻ എന്നിവരും ഐ.ടി @ സ്കൂൾ കൈറ്റ് പദ്ധതിയെപ്പറ്റി കൈറ്റ് ജില്ലാ കോഓർഡിനേറ്റർ വി.ജെ.തേമാസ് എന്നിവർ ക്ലാസ്സുകൾ നയിച്ചു.സോഷ്യൽ വർക് വിഭാഗം അസി.പ്രെഫസർമാരയ സയന പി.ഡി, ഷെറിൻ ബേബി, അനു റോസ്മേരി എന്നിവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചു.







Leave a Reply