May 2, 2024

വെള്ളമുണ്ട ജി.എം.എച്ച്.എസ്.എസിൽ ജനകീയ പങ്കാളിത്തത്തിൽ 27 ക്ലാസ്സ് മുറികൾ ഹൈടെക്കായി.: ഉദ്ഘാടനം ഫെബ്രുവരി 10-ന്

0
Img 20180208 Wa0082
മാനന്തവാടി:
ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠനം നടത്തുന്ന വെള്ളമുണ്ട ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ സജ്ജമാക്കിയ ഹൈടെക് ക്ലാസ്മുറികളുടെ ഉദ്ഘാടനവും സ്‌കൂളിന്റെ അറുപതാം വാര്‍ഷികവും ഈ മാസം പത്തിന് നടക്കുമെന്ന് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.


സ്‌കൂളിലെ 27 ക്ലാസ് മുറികളാണ് പി ടി എ യുടെ സഹകരണത്തോടെ പൂര്‍ണ്ണമായും ഹൈടെക് വല്‍ക്കരിച്ചത്.പന്ത്രണ്ട് ലക്ഷത്തോളം രൂപയാണ് ഇതിനായി നാട്ടുകാരില്‍ നിന്നും പി ടി എ പിരിച്ചെടുത്ത് ചിലവഴിച്ചത്.സര്‍ക്കാര്‍ നല്‍കിയ ഉപകരണങ്ങള്‍ക്ക് പുറമെയാണിത്.


.സ്‌കൂളില്‍ പുതുക്കിപ്പണിയുന്ന കെട്ടിടങ്ങളിലൊഴികെയുള്ളതിലെല്ലാം ഹൈടെക് സംവിധാനങ്ങളേര്‍പ്പെടുത്തിക്കഴിഞ്ഞു.ഇവയുടെ ഉദ്ഘാടനവുംസ്‌കൂളിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന ഉദ്ഘാടനവും സ്ഥലം എം എല്‍ എ ഒ ാര്‍ കേളു നിര്‍വ്വഹിക്കും.സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപകരായ സി മൊയ്തു,അച്ചുതന്‍ വടക്കേല്‍ എന്നിവര്‍ക്ക് ബ്ലോക് വൈസ് പ്രസിഡന്റ് പ്രീതാരാമന്‍ ഉപഹാരങ്ങള്‍ നല്‍കും.ജില്ലാ പഞ്ചായത് പ്രസിഡന്റ് ടി ഉഷാകുമാരി,അദ്ധ്യക്ഷം വഹിക്കുമെന്നും സംഘാടകാരായ പ്രേംകുമാര്‍,ടി കെ മമ്മൂട്ടി,പി കെ അമീന്‍,പി വി ഏലിയാസ്,നിര്‍മലാദേവി,സി നാസര്‍,കെ കെ സുരേഷ്,ഹാരിസ് കെ സി ന്നെിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *