June 20, 2026

വയനാട് മെഡിക്കൽ കോളേജ്: 625 കോടി രൂപയുടെ പുതിയ ഡി.പി.ആർ. സമർപ്പിച്ചു.

0
IMG_20180210_125542
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:വയനാട് മെഡിക്കൽ കോളേജ് നിർമ്മാണത്തിന്  625 കോടി രൂപയുടെ പുതിയ ഡി.പി.ആർ. സമർപ്പിച്ചതായി എം.എൽ.എ. സി.കെ. ശശീന്ദ്രൻ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു..വെള്ളിയാഴ്ച വൈകുന്നേരമാണ് ഏജൻസിയായ ഇങ്കൽ സംസ്ഥാന സർക്കാരിന് വിശദമായ പ്രൊജക്ട് റിപ്പോർട്ട് സമർപ്പിച്ചത്.

      625. 38 കോടി രൂപയുടേതാണ് പുതിയ എസ്റ്റിമേറ്റ് പ്രകാരം മെഡിക്കൽ കോളേജ് നിർമ്മാണത്തിന്റെ പ്രതീക്ഷിക്കുന്ന ചിലവ് .യു.ഡി..എഫിൽ മെഡിക്കൽ കോളേജിന്റെ പിതൃത്വം സംബന്ധിച്ച് തർക്കം നിലനിൽക്കുന്നുണ്ട്. വികസനത്തോടുള്ള യു.ഡി.എഫിന്റെ രാഷ്ട്രീയ കാഴ്ചപ്പാട് പരിശോധിക്കണം. ലീഗും കോൺഗ്രസും തമ്മിലുള്ള തർക്കത്തിൽ എൽ.ഡി.എഫിനെയും തന്നെയും വലിച്ചിഴക്കേണ്ടതില്ലന്നും സി.കെ. ശശീന്ദ്രൻ പറഞ്ഞു. യു..ഡി.എഫ്. ഭരണകാലത്ത് കൽപ്പറ്റ എം.എൽ.എ. പരാജയമായിരുന്നുവെന്നും എന്തെങ്കിലും വികസനം നടന്നിട്ടുണ്ടെങ്കിൽ അത് വിശുദമാക്കട്ടെയെന്നും എം.എൽ.എ. പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *