July 28, 2026

യൂത്ത് കോൺഗ്രസ് പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

0
IMG-20180212-WA0074
By ന്യൂസ് വയനാട് ബ്യൂറോ
 .ചീരാൽ :കേന്ദ്ര -കേരള സർക്കാരുകൾ ബഡ്ജറ്റിൽ വയനാട് ജില്ലയെ അവഗണിച്ചതിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് ചീരാൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ്സ് നടത്തി .മണ്ഡലം പ്രസിഡന്റ് വിപിൻ മത്തായി അധ്യക്ഷത വഹിച്ചു .പ്രതിഷേധ സദസിന്റെ ഉത്ഘാടനം യൂത്ത് കോൺഗ്രസ് സുൽത്താൻ ബത്തേരി നിയോജകമണ്ഡലം പ്രസിഡന്റ് സംഷാദ് മരക്കാർ നിർവഹിച്ചു . വയനാട് മെഡിക്കൽ കോളേജ് ,വയനാട് റെയിൽവേ ,കാർഷിക കോളേജ് ,ചുരം ബദൽ റോഡ് എന്നി പദ്ധതികൾക് ബഡ്ജറ്റിൽ തുക വകയിരുത്താത്  പിണറായി സർക്കാരിന് വയനാടൻ ജനതയോടുള്ള സമീപനത്തിന്റെ തെളിവാണെന്നും .വയനാടിന്റെ വികസനത്തെ പിന്നോട്ട് നയിക്കുന്ന പ്രവർത്തനങ്ങളാണ്  ഈ  സർക്കാർ അധികാരത്തിൽ വന്നത് മുതൽ സ്വീകരിക്കുന്നതിനും അദ്ദേഹം കുറ്റപ്പെടുത്തി .വായനാടിനോടുള്ള അവഗണക്ക്  എതിരെ ജനങ്ങളെ അണിനിരത്തി ശകതമായ സമരങ്ങൾക്ക്  യൂത്ത് കോൺഗ്രസ് നേതൃത്വം നൽകുമെന്നും അറിയിച്ചു കെ .എസ് . .യു സംസ്ഥാന വൈസ് പ്രസിഡന്റ് ജഷീർ പള്ളിവയൽ മുഖ്യ പ്രഭാഷണം നടത്തി .അഫ്സൽ ചീരാൽ,മനു ജോയ് ,രവീന്ദ്രൻ ,കെ .വി ശശി ,വി.ടി ബേബി ,മുനീപ് ,മേരി ,തുടങ്ങിയവർ  സംസാരിച്ചു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *