September 7, 2026

കല്പറ്റയിലെ കുട്ടി പോലീസ് സംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.: ക്യാൻസർ ഫണ്ട് കൈമാറി

0
IMG-20180210-WA0133
By ന്യൂസ് വയനാട് ബ്യൂറോ
കാൻസറിന് മീതെ പറക്കാം   എന്ന സന്ദേശവുമായി    കല്പറ്റ ജി.വി.എച്ച്. എസ്. സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് സംഘം  കാൻസർ വിരുദ്ധ ബോധവത്ക്കരണ സന്ദേശയാത്രയുടെ ഭാഗമായി  തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. കേഡറ്റുകൾ സമാഹരിച്ച കാൻസർ സഹായ നിധി കേരള മുഖ്യമന്ത്രിക്ക് സി.  .കെ.ശശീന്ദ്രൻ എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ    കൈമാറി '.

ഫെബ്രുവരി 2 ന്  ഉദ്ഘാടനം ചെയ്ത സന്ദേശയാത്രയിൽ കൽപ്പറ്റ, കോഴിക്കോട്, തിരുവനന്തപുരം തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ ബോധവത്ക്കരണ പരിപാടികളും, ലഘുലേഖാ വിതരണവും നടത്തി.  യാത്ര  കോഴിക്കോട്ടേക്കുള്ള വിമാനയാത്രയോടെ സമാപിച്ചു .സന്ദേശ യാത്രയ്ക്ക് സ്റ്റുഡന്റ് പോലീസ് കേഡറ്റ് കമ്യൂണിറ്റി പോലീസ് ഓഫീസർ സജി ആന്റോ ഡി.ഐ അജിതൻ വി.ഗിരിജ പി. അധ്യാപകരായ പ്രമോദ് പി., വിശാല .എം.എസ്., ഷീബാ റാണി തുടങ്ങിയവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *