September 2, 2026

ഭരണകൂടത്തിന്റെ അനുമതിയോടെയുള്ള ചുവപ്പു ഭീകരത നേരിടും -യൂത്ത് കോൺഗ്രസ്

0
04
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ: ഭരണപരാജയം മറച്ചു മനസ്സാക്ഷിയെ മരവിപ്പിക്കും വിധം കൊലപാതകം നടത്തുന്ന സിപിഎം, ഡിവൈഎഫ്ഐ അഴിഞ്ഞാട്ടത്തെ നേരിടാൻ യൂത്ത് കോൺഗ്രസ് തയ്യാറാണെന്നും ഇവരുടെ രാഷ്ട്രീയ ജീർണ്ണതയാണ് കൊലപാതക രാഷ്ട്രീയത്തിന് നേതൃത്വം കൊടുക്കാൻ പാർട്ടിയെ പ്രേരിപ്പിക്കുന്നതെന്നും യൂത്ത് കോൺഗ്രസ് കൽപ്പറ്റ നിയോജക മണ്ഡലം കമ്മിറ്റി.യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക്  സെക്രട്ടറി ശുഹൈബിനെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കൽപ്പറ്റയിൽ പ്രതിഷേധ പ്രകടനവും അനുശോചനയോഗവും നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് പി.പി.റനീഷ് അധ്യക്ഷത വഹിച്ചു.പി.എസ്.മധു , ഷിൻസ് സിറിയ ഖ്, മുനീർ  ഗുപ്ത, മിഥുൻ രാഹുൽ, വി.ജി. ഷിബു, അമൽജോയ്, എബിൻ മുട്ടപ്പള്ളി, ടി.ജെ.ആന്റണി, അജയ് ജോസ്,  അജയ്പാറപ്പുറം, നൂറിഷ് മേപ്പാടി, അഗസ്റ്റിൻ പുൽപ്പള്ളി, പി.ജെ.ജിൻസൺ, ജിജോ പൊടിമറ്റം, അനൂപ് കായക്കണ്ടി,കെ .ടി.ശ്രീജിത്ത്, സലീം ബാബ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *