June 20, 2026

തിരുനെല്ലി കുംഭംവാവുബലി വ്യാഴാഴ്ച

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലെ കുംഭം വാവുബലി വ്യാഴാഴ്ച നടത്തും. രാവിലെ അഞ്ചു മുതൽ 12- വരെ പാപനാശിനിക്കരയിൽ ബലിതർപ്പണം നടക്കും. ക്ഷേത്രത്തിലെത്തുന്നവരുടെ സൗകര്യത്തിനായി കൂടുതൽ ബലിസാധന വിതരണ കൗണ്ടറുകളും വഴിപാട് കൗണ്ടറുകളും തുറക്കും. ബലിതർപ്പണത്തിനു കാർമികത്വം വഹിക്കുന്നതിനായി പാപനാശിനിക്കരയിൽ കൂടുതൽ വാധ്യാന്മാരെ നിയോഗിക്കും. ക്ഷേത്രത്തിലെത്തുന്നവർക്ക് പ്രഭാതഭക്ഷണവും അത്താഴവും സൗജന്യമായി നൽകുമെന്ന് എക്സി. ഓഫീസർ കെ.സി. സദാനന്ദൻ അറിയിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *