May 9, 2026

വാടേരി ക്ഷേത്രത്തിൽ ശിവരാത്രി ആഘോഷിച്ചു

0
DSC_0840
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: വാടേരി ശിവക്ഷേത്രത്തിൽ ശിവരാത്രി ആഘോഷിച്ചു. ക്ഷേത്രത്തിൽ നടത്തിയ ശിവരാത്രി വിശേഷാൽ പൂജകൾക്ക് തന്ത്രി പുതുമന ഇല്ലം മധു നമ്പൂതിരി, മേൽശാന്തി പുറഞ്ചേരി ഇല്ലം പ്രകാശൻ നമ്പൂതിരി എന്നിവർ മുഖ്യകാർമികത്വം വഹിച്ചു. ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി നടത്തിയ പഞ്ചാക്ഷരീ മന്ത്രജപ ലിഖിത യജ്ഞം ഡോ. വി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്രയോഗം പ്രസിഡന്റ് വി.എം. ശ്രീവത്സൻ അധ്യക്ഷത വഹിച്ചു. 
ഡോ. സ്വാമിദാസ്, ആഘോഷ കമ്മിറ്റി പ്രസിഡന്റ് വി.ആർ. മണി, എം.വി. സുരേന്ദ്രൻ, സി.കെ. ശ്രീധരൻ, ടി.കെ. ഉണ്ണി, പി.പി. സുരേഷ് കുമാർ, ഇ.കെ. അജിത കുമാരി, മാതൃശക്തി അംഗങ്ങൾ എന്നിവർ സംസാരിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *