April 29, 2024

കക്കൂസ് വിസർജ്ജനത്തിനുള്ളിൽ ജീവിക്കേണ്ട ഗതികേടിൽ ആദിവാസി കുടുംബങ്ങൾ

0
20180212162846

കാട്ടിക്കുളം:കക്കൂസ് വിസർജ്ജനത്തിനുള്ളിൽ ജീവിക്കേണ്ട ഗതികേടിൽ ആദ്ദിവാസി കുടുംബങ്ങൾ . കോടിക്കണക്കിന് രൂപ ആദിവാസി വികസനത്തിനായ് ഇതിനകം മുടക്കിയെന്ന്   ട്രൈബൽവകുപ്പ് പറയുന്നു.  കക്കൂസ് വിസർജ്ജനത്തിന് നടുവിൽ ജീവിക്കേണ്ട ഗതികേടിലാണ് ആദിവാസി കുടുംബങ്ങൾ. തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളം ടൗണിനോട് ചേർന്നുള്ള അമ്മാനി കോളനിയിയാണ് സംഭവം തികച്ചും ദുർഗ്ഗന്ധം വമിക്കുന്ന അന്തരീക്ഷത്തിലാണ് പിഞ്ചുകുഞ്ഞുങ്ങളടക്കം ശ്വാസം മുട്ടി ജീവിക്കുന്നത് കോളനിക്ക് ചുറ്റിലും ചീഞ്ഞഴകിയ മാലിന്യം ഒഴുകയാണ് കുടുംബങ്ങൾക്കായ് നിർമ്മിച്ചു നൽകിയ കാല പഴക്കമുള്ള കക്കൂസ് ടാങ്ക് നിറഞ്ഞ് പൈപ്പ് വഴിയാണ് വിസർജ്ജനം മാസങ്ങളായ് പുറത്തേക്കൊഴുകുന്നത് കൊടും ദുരിതവും വൃത്തി ഹിനമായ സാഹചര്യത്തിലാണ് കുടുംബങ്ങൾ ജീവിക്കുന്നത് മാറ്റി പാർപ്പിക്കാൻ സ്ഥലവും വീടും ഉണ്ടെന്ന് പറയുമ്പോൾ ഇതൊന്നും ഇവർക്കറിയില്ല വിസർജ്ജനം ഒഴുകുന്ന മൂറ്റത്ത് കിണറു മുണ്ട്. ചിതലരിച്ച് വീഴാറായ വീടുകളുമാണ് കുടുംബങ്ങൾക്കുള്ളത് .ഇതൊന്നുമറിയാതെ നിരവതി കുഞ്ഞുങ്ങളും ദുർഗന്ധം ശ്വസിക്കേണ്ട ഗതികേടുമുണ്ട് .കുടുംബങ്ങളുടെ ദുരിതങ്ങൾ പുറത്ത് വരുബോൾ ഇത് മറച്ചുവെച്ച് ഇതിനെതിരെ ചിലർ  ഫെയിസ്ബുക്കിലും മറ്റ് തലങ്ങളിലും വിമർശനം നൽകി തടിതപ്പുകയാണ്..കോടിക്കണക്കിന് ഗോത്ര ഫണ്ടുകൾ കൊണ്ട് അമ്മാനമാടുന്ന അധികാര വർഗ്ഗങ്ങൾ  അടിസ്ഥാന കാര്യങ്ങൾക്ക് തുക ഉപയോഗിക്കാതെ  നീത നിഷേധിക്കുന്നത്.


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *