മാനന്തവാടി എം.ജി.എം ഹയർ സെക്കൻഡറി സ്കൂൾ വാർഷികം നടത്തി.
മാനന്തവാടി എം.ജി.എം ഹയർ സെക്കൻഡറി സ്കൂൾ വാർഷികം എം.എസ്. സ്വാമിനാഥൻ
റിസർച്ച് ഫൗണ്ടേഷനിലെ ശാസ്ത്രഞ്ജൻ പ്രൊഫ. ജോസഫ് ജോൺ ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് പി.വി.എസ്. മൂസ അധ്യക്ഷത വഹിച്ചു. മാനേജർ ഫാ. മാത്യു
സഖറിയാസ്, നഗരസഭാ കൗൺസിലർമാരായ ജേക്കബ് സെബാസ്റ്റ്യൻ, സീമന്ദിനി സുരേഷ്,
പ്രിൻസിപ്പൽ മാത്യു സഖറിയ, കെ.എം. ഷിനോജ്, ബ്രാൻ അബൂബക്കർ, ബാബു
പുളിക്കൽ, ടി. രാജൻ, ടി.എ. പൗലോസ്, എൻ.വി. അരുൺകുമാർ, എം.പി. ട്രീസ റോസ്
എന്നിവർ പ്രസംഗിച്ചു. പെയിൻ ആൻഡ് പാലിയേറ്റീവ് യൂണിറ്റിന് വിദ്യാർതികൾ
നൽകിയ ഉപകരണങ്ങൾ ഡോ. പി. നാരായണൻ നായർ, എ. രാഘവൻ എന്നിവർ ഏറ്റുവാങ്ങി.





Leave a Reply