മാനത്തവാടി താഴെയങ്ങാടി മാരിയമ്മൻ ക്ഷേത്ര ഉത്സവം 22ന് തുടങ്ങും.
മാനന്തവാടി ∙ താഴെയങ്ങാടി മാരിയമ്മൻ ക്ഷേത്ര ഉത്സവം 22ന് തുടങ്ങും.
രാത്രി എട്ടിന് കൊടിയേറ്റും. താന്ത്രിക കർമ്മങ്ങൾക്ക് നാടുകാണി ഇല്ലത്ത്
കുഞ്ഞികൃഷ്ണൻ എമ്പ്രാന്തിരി മുഖ്യ കാർമ്മികത്വം വഹിക്കും. 23ന് രാവിലെ
8.30ന് പൊങ്കാല സമർപ്പണം നടക്കും. വിശേഷാൽ പൂജകളും രാത്രി
കലാപാരിപടാികളും ഉണ്ടാകും. 24ന് വിശേഷാൽ പൂജകളും സംഗീത കച്ചേരിയും
നടക്കും. 25ന് പതിവ് പൂജകൾ, പ്രഭാഷണം, ഗാനമേള എന്നിവ നടക്കും. 26ന്
രാത്രി എരുമത്തരുവ് കാഞ്ചികാമാക്ഷിയമ്മൻ ക്ഷേത്രത്തിലേക്ക് എഴുന്നളളത്ത്,
പുലർച്ചെ ആറാട്ട്, ഗുരുസി എന്നിവ നടക്കും. 27ന് പുലർച്ചെ കൊടിയിറക്കും.





Leave a Reply